0

WPL Auction | മിന്നുമണിയുടെ വഴിയെ സജ്ന; താരലേലത്തിൽ മലയാളിതാരത്തെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

Share

മുംബൈ: മിന്നുമണിക്ക് പിന്നാലെ വനിതാ ക്രിക്കറ്റിൽ ശ്രദ്ധ നേടാൻ മറ്റൊരു മലയാളി താരത്തിനും അവസരം. മലപ്പുറം സ്വദേശിനിയായ എസ് സജ്നയെ വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയതോടെയാണിത്. 15 ലക്ഷം രൂപയാണ് സജ്നയ്ക്കായി മുംബൈ ലേലം വിളിച്ചത്. വാശിയേറിയ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസും സജ്നയ്ക്കായി രംഗത്തുണ്ടായിരുന്നു.

വനിതാ ക്രിക്കറ്റിൽ കേരളത്തിനായി ഇതിനോടകം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരമാണ് സജ്ന. ഈ വർഷം ആദ്യം ദക്ഷിണമേഖലാ ടീമിലും സജ്ന കളിച്ചിരുന്നു. ദക്ഷിണമേഖലാ ടീമിന്‍റെ ക്യാപ്റ്റനുമായിരുന്നു സജ്ന. ഇത്തവണ വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ സജ്നയ്ക്ക് അവസരം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. കരുത്തരായ മുംബൈ ഇന്ത്യൻസിൽ ഇടംനേടുന്നതോടെ കൂടുതൽ അന്താരാഷ്ട്ര താരങ്ങൾക്കൊപ്പം കളിക്കാനുള്ള അവസരമാണ് സജ്നയ്ക്ക് ലഭിക്കുന്നത്.

പരസ്യം ചെയ്യൽ

അതിനിടെ മുംബൈയിൽ വനിതാ താരലേലത്തിൽ ഓസീസ് ഓള്‍റൗണ്ടര്‍ അനബെല്ല സതര്‍ലൻഡിനെ രണ്ട് കോടി രൂപയ്‌ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അനബെല്ലയുടെ അടിസ്ഥാന വില 40 ലക്ഷം രൂപയായിരുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേശവീ ഗൗതത്തിനും രണ്ട് കോടി രൂപ ലഭിച്ചു. 10 ലക്ഷം മാത്രം അടിസ്ഥാന മൂല്യമുണ്ടായിരുന്ന താരത്തെ ഗുജറാത്ത് ജയന്‍റ്സാണ് സ്വന്തമാക്കിയത്. മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍ വൃന്ദ ദിനേശിനെ യുപി വാരിയേഴ്‌സ് ഒന്നര കോടിക്ക് സ്വന്തമാക്കി.

വനിതാ പ്രീമിയര്‍ ലീഗിന്‍റെ രണ്ടാം സീസണ് മുന്നോടിയായാണ് മുംബൈയിൽ താരലേലം നടക്കുന്നത്. 104 ഇന്ത്യൻ താരങ്ങളും 61 വിദേശ താരങ്ങളും ഉൾപ്പടെ 165 പേർക്കായാണ് ലേലംവിളി. ഇതിൽ 30 താരങ്ങളെയാണ് അഞ്ച് ഫ്രാഞ്ചൈസികൾക്ക് ലേലത്തിലൂടെ സ്വന്തമാക്കാനാകുക. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്‍റ്സ്, യുപി വാരിയേഴ്സ് എന്നിവയാണ് ലേലത്തിന് രംഗത്തുള്ള ഫ്രാഞ്ചൈസികൾ.

പരസ്യം ചെയ്യൽ

സ്പോർട്സ് 18 ചാനല്‍, ജിയോ സിനിമ ആപ്പും വെബ്സൈറ്റും വഴിയും വനിതാ പ്രീമിയർ ലീഗ് 2024 താരലേലം തല്‍സമയം കാണാം.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#WPL #Auction #മനനമണയട #വഴയ #സജന #തരലലതതൽ #മലയളതരതത #സവനതമകക #മബ #ഇനതയൻസ