0

Virunnu teaser | അർജുൻ സർജയുടെ അടിയും ഇടിയുമായി പൂര വിരുന്ന്; മാസ് ആക്ഷനുമായി ‘വിരുന്ന്’ ടീസർ – News18 മലയാളം

Share

ആക്ഷൻ കിംങ് അർജുൻ സർജയും (Arjun Sarja) നിക്കി ഗൽറാണിയും (Nikki Galrani) ഒന്നിക്കുന്ന കണ്ണൻ താമരക്കുളത്തിൻ്റെ വിരുന്നിന്റെ (Virunnu) ടീസർ റിലീസായി. ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റർടെയ്നർ വിരുന്നിൻ്റെ ഫസ്റ്റ്ലുക്ക് ടീസർ തമിഴ് നടൻ കാർത്തി, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് റിലീസായത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റീച്ച് മ്യൂസിക് കരസ്ഥമാക്കിയിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തിൽ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്.

വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് നിർമാണം. ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ദിനേശ് പള്ളത്ത് എഴുതുന്നു.

പരസ്യം ചെയ്യൽ

Also read: La Tomatina | ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ മൂന്നു രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക്

ചിത്രത്തിൽ അർജുൻ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ. ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നു.

രവിചന്ദ്രനും, പ്രദീപ് നായരും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിമ ഗിരീഷ്, അനിൽ കുമാർ കെ., ലൈൻ പ്രൊഡ്യൂസർ: രാകേഷ് വി.എം., ഹരി തേവന്നൂർ, ഉണ്ണി പിള്ളൈ ജി., എഡിറ്റർ: വി.ടി. ശ്രീജിത്ത്‌, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം: റോണി റാഫേൽ, ആർട്ട്‌: സഹസ് ബാല, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊജക്ട് ഡിസൈനർ: എൻ.എം. ബാദുഷ, ലിറിക്‌സ്: റഫീഖ് അഹമ്മദ്‌, ബി.കെ. ഹരിനാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുരേഷ് ഇളമ്പൽ, വിനയൻ അസോസിയേറ്റ് ഡയറക്ടർ: രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ, വി.എഫ്.എക്സ്: ഡിടിഎം, സൂപ്പർവിഷൻ: ലവകുശ, ആക്ഷൻ: ശക്തി ശരവണൻ, കലി അർജുൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, സുനിത സുനിൽ; സ്റ്റിൽസ്: ശ്രീജിത്ത്‌ ചെട്ടിപ്പടി, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ..ചിത്രം നവംബർ മാസം തീയേറ്ററുകളിൽ എത്തും.

പരസ്യം ചെയ്യൽ

Summary: Teaser for Arjun Sarja movie Virunnu directed by Kannan Thamarakulam released

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Virunnu #teaser #അർജൻ #സർജയട #അടയ #ഇടയമയ #പര #വരനന #മസ #ആകഷനമയ #വരനന #ടസർ #News18 #മലയള