0

Vaathil release | വാതിൽ തുറക്കാൻ അൽപ്പം വൈകും; വിനയ് ഫോർട്ട് ചിത്രത്തിന്റെ റിലീസ് സെപ്റ്റംബറിൽ – News18 മലയാളം

Share

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ്
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍’ സെപ്റ്റംബർ എട്ടിന് സിനി ലൈൻ എന്റർടൈൻമെന്റ് തിയ്യേറ്ററുകളിലെത്തിക്കുന്നു. നേരത്തെ ഓഗസ്റ്റ് മാസം അവസാനം റിലീസ് ചെയ്യും എന്ന് കരുതിയിരുന്ന ചിത്രമാണ്. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ. ബെെജു, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവരും അഭിനയിക്കുന്നു.

പരസ്യം ചെയ്യൽ

Also read: Jawan | ഷാരൂഖിന്റെ കൂടെ നൃത്തം ചെയ്ത് നയൻ‌താര; ട്രെൻഡിങ് ചാർട്ടിൽ ഇടം നേടി ജവാനിലെ ‘രാമയ്യ വസ്തവയ്യ’

ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവൻ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.

എഡിറ്റര്‍- ജോണ്‍ക്കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ- റഷീദ് മസ്താൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി കാവനാട്ട്, കല- സാബു റാം, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, പി.ആർ.ഒ.-എ.എസ്. ദിനേശ്.

Summary: Malayalam movie Vaathil starring Vinay Forrt and Anu Sithara releasing in September 2023. Directed by Sarju Ramakanth, the film was proposed for a release in August 2023

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Vaathil #release #വതൽ #തറകകൻ #അൽപപ #വക #വനയ #ഫർടട #ചതരതതനറ #റലസ #സപററബറൽ #News18 #മലയള