0

US സർവകലാശാലകളിലെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെ ‘ജയ് ശ്രീറാം’ വിളിച്ച് യുവാവിന്റെ ഇസ്രായേൽ അനുകൂല പ്രതിഷേധം

Share

യുഎസ് കാംപസുകളിൽ പലസ്തീന്‍ അനുകൂല പ്രക്ഷോഭം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതിനിടെ ജയ് ശ്രീറാം (Jai Shriram) വിളിക്കുന്ന ഒരു വിദേശ പൗരന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി മാറിയിരിക്കുന്നത്. പലസ്തീൻ അനുകൂല പ്രകടനങ്ങൾക്കിടയിൽ ഉയർന്നുവന്ന ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെ ഇസ്രായേൽ അനുകൂലിയായ യുവാവ് ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ട് പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ സർവകലാശാലകളിലായി ഇത്തരം സംഘർഷങ്ങൾ ശക്തമായതിനെ തുടർന്ന് യൂണിവേഴ്സിറ്റി മൈതാനത്ത് ക്യാമ്പ് ചെയ്തിരിക്കുന്ന നൂറുകണക്കിന് പ്രതിഷേധകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ അനുഭാവിയായ യുവാവ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളോട് ‘ജയ് ശ്രീറാം’ വിളിച്ച് പ്രതിഷേധിക്കുന്ന വീഡിയോ പുറത്തുവന്നത്.

പരസ്യം ചെയ്യൽ

ഷയാൻ അലി കൃഷ്ണ എന്ന യുവാവാണ് വീഡിയോയിൽ ഉള്ളത്. യുഎസിൽ പലസ്തീൻ അനുകൂലികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചപ്പോൾ ഞാൻ പ്രതികരിച്ചത് ഇങ്ങനെയാണെന്ന് കുറിച്ചുകൊണ്ട് ഷയാൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. “ഇന്ത്യയും ഇസ്രായേലും ഒരു വശത്താണ് ! കാരണം… ഇരു രാജ്യങ്ങളും അവരുടെ അയൽക്കാരിൽ നിന്ന് തീവ്രവാദം നേരിട്ടുകൊണ്ടിരിക്കുകയാണ് ” പലസ്തീനും പാകിസ്ഥാനുമെതിരെ യുവാവ് പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പമാണ് നിലകൊള്ളുന്നതെന്നും ഷയാൻ ചൂണ്ടിക്കാട്ടി.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവാവ് അമേരിക്കയിലാണെങ്കിലും ഹൃദയംകൊണ്ട് ഒരു ഇന്ത്യക്കാരനാണെന്നും പറഞ്ഞു. അതോടൊപ്പം താൻ സനാതനധർമ്മം പിന്തുടരുന്ന വ്യക്തി കൂടിയാണെന്നും ഷയാൻ അവകാശപ്പെട്ടു. അതേസമയം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ ജനങ്ങളും അധ്യാപകരും ഒരുപോലെ അണിചേർന്നിട്ടുണ്ട്. വ്യാഴാഴ്ച അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യൻ വംശജയെ പ്രിൻസ്ടണ്‍ സർവ്വകലാശാലയില്‍ നിന്ന് പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. അച്ചടക്ക നടപടിക്ക് പുറമേ ഈ വിദ്യാർത്ഥിയെ സർവകലാശാലയിൽ നിന്ന് പുറത്താക്കിയതായും റിപ്പോർട്ടുണ്ട്.

പരസ്യം ചെയ്യൽ

Summary: Pro-Israel protester raises Jai Shri Ram slogan at an US university

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#സർവകലശലകളല #ഇനതയ #വരദധ #മദരവകയങങൾകകതര #ജയ #ശരറ #വളചച #യവവനറ #ഇസരയൽ #അനകല #പരതഷധ