0

Pulimada teaser | ഉമ്മച്ചൻ സിംഗിൾ ആണോ? ജോജു ജോർജ്, ഐശ്വര്യ രാജേഷ് ചിത്രം ‘പുലിമട’ ടീസർ – News18 മലയാളം

Share

ഒരേസമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ എന്ന ആകാംക്ഷയുണർത്തുന്ന വിശേഷണമുള്ള എ.കെ. സാജൻ – ജോജു ജോർജ് ചിത്രം ‘പുലിമട’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപി, വിജയ് സേതുപതി, ദിലീപ്, ആസിഫ് അലി എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ജോജുവിന്റെ അഭിനയ മികവ് ഒരിക്കൽക്കൂടി തെളിയുന്ന ടീസറിൽ കല്യാണ ഡ്രെസ്സിൽ നിൽക്കുന്ന ജോജുവിന്റെ മുറിയിൽ ജോജുവിനോട് സംസാരിച്ചു നിൽക്കുന്ന ഐശ്വര്യയെ കാണാം. അവരെ അടിമുടി നോക്കുന്ന ജോജുവിനെയും.

എന്താണ് ചിത്രത്തിൽ ഉള്ളത് എന്ന് പറയാതെ പറയുന്ന ടീസർ ശ്രദ്ധേയമായിക്കഴിഞ്ഞു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ് ലൈനോടു കൂടിയ ‘പുലിമട’യില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്. പാൻ ഇന്ത്യൻ ചിത്രമായ ‘പുലിമട’ ഐൻസ്റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വയനാടായിരുന്നു പ്രധാനലൊക്കേഷന്‍.

പരസ്യം ചെയ്യൽ

‘ഇരട്ട’ എന്ന ചിത്രത്തിനുശേഷം ജോജു ജോർജിന്റെ അടുത്ത റിലീസ് ചിത്രമാണ് ‘പുലിമട’. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിര അണിനിരക്കുന്നു.

തമിഴിലെ സൂപ്പർഹിറ്റ്‌ ചിത്രം ജയ് ഭീമിന് ശേഷം ലിജോ മോളും പുലിമടയിൽ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നു. ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പോലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്‌കറിയുടെ (ജോജു ജോർജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും, അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകൻ കൊണ്ടുപോവുക എന്ന് അണിയറപ്രവർത്തകർ ഉറപ്പിക്കുന്നു.

സംഗീതം- ഇഷാൻ ദേവ്, ഗാനരചന- റഫീഖ് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനച്ചിക്കൽ; പശ്ചാത്തല സംഗീതം- അനിൽ ജോൺസൺ, എഡിറ്റർ- എ.കെ. സാജൻ, പ്രൊഡക്ഷൻ ഡിസൈനർ- വിനേഷ് ബംഗ്ലാൻ, ആർട്ട്‌- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്- ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ; ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഹരീഷ് തെക്കേപ്പാട്ട്, സ്റ്റിൽസ്- അനൂപ് ചാക്കോ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ഡിസൈൻസ്- ഓൾഡ്മങ്ക്സ്, മാർക്കറ്റിംഗ് പ്ലാനിങ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, വിതരണം- ആൻ മെഗാ മീഡിയ.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Pulimada #teaser #ഉമമചചൻ #സഗൾ #ആണ #ജജ #ജർജ #ഐശവരയ #രജഷ #ചതര #പലമട #ടസർ #News18 #മലയള