0

PM Modi Bill Gates : ‘എഐ മേഖലയെ ഇന്ത്യക്കാർ മുന്‍നിരയില്‍ നിന്ന് നയിക്കും’; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതീക്ഷ പങ്കുവെച്ച് ബില്‍ ഗേറ്റ്‌സ്

Share

സാങ്കേതിക വിദ്യയില്‍ ഇന്ത്യക്കാര്‍ മുന്നിട്ട് നില്‍ക്കുന്നുവെന്ന് ശതകോടീശ്വരന്‍ ബില്‍ ഗേറ്റ്‌സ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവരുടെയും കൂടിക്കാഴ്ച. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

സാങ്കേതിക വിദ്യയെ സ്വീകരിക്കുക മാത്രമല്ല അവയെ മുന്‍നിരയില്‍ നിന്ന് നയിക്കാനും ഇന്ത്യക്കാര്‍ക്ക് കഴിയുമെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടിയായിരിക്കണം സാങ്കേതിക വിദ്യ എന്ന നയമാണ് ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

2024 ഫെബ്രുവരിയിലെ തന്റെ അവസാന ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, സ്ത്രീകള്‍ നയിക്കുന്ന വികസന പദ്ധതികള്‍ എന്നീ ആശയങ്ങള്‍ തന്നെ അതിശയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പൊതുനന്മയ്ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനെ മുന്‍ നിരയില്‍ നിന്ന് നയിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.

പരസ്യം ചെയ്യൽ

’’ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ഥിരമായ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. അത്തരമൊരു രാജ്യത്തില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഇനിയങ്ങോട്ട് ഇന്ത്യ സ്വന്തം നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. ഉല്‍പ്പാദനം, സേവന മേഖല എന്നിവയിലും ഈ മാറ്റങ്ങളുണ്ടാകും,’’ മാര്‍ച്ച് 27ന് നടന്ന ടൈംസ് നൗ സമ്മേളനത്തിനിടെ ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#Modi #Bill #Gates #എഐ #മഖലയ #ഇനതയകകർ #മനനരയല #നനന #നയകക #പരധനമനതര #നരനദരമദയട #പരതകഷ #പങകവചച #ബല #ഗററസ