0

Narendra Modi Exclusive Interview | ബിജെപി പ്രത്യയശാസ്ത്രം വ്യക്തമാണ്; സ്വത്ത് പിന്തുടർച്ചാ നികുതി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി|Narendra Modi Exclusive Interview BJP ideology very clear says PM on inheritance tax debate – News18 മലയാളം

Share

ബിജെപി ഒരിക്കലും സ്വത്ത് പിന്തുടർച്ചാ നികുതി നടപ്പാക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെറ്റ് വർക്ക് 18 ഗ്രൂപ്പ് ചീഫ് എഡിറ്റർ രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. സമ്പത്തിന്റെ പുനർവിതരണം സംബന്ധിച്ച് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ വിദേശ വിഭാഗത്തിന്റെ പ്രസിഡന്റ് സാം പിത്രോദ അടുത്തിടെ അമേരിക്കയിലെ അനന്തരാവകാശ നികുതിയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപിയുടെ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും തങ്ങളുടെ പ്രകടന പത്രികയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സ്വത്ത് പിന്തുടർച്ചാ നികുതി അതിന്റെ ഭാഗമല്ലെന്നും അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. കോൺഗ്രസിന്റെ പദ്ധതികൾ തങ്ങൾ നടപ്പാക്കുമെന്ന ചിന്ത എവിടെ നിന്നു വന്നു എന്നും പ്രധാനമന്ത്രി ചോദിച്ചു.

പരസ്യം ചെയ്യൽ

” ഞാൻ വികസനത്തെയും പൈതൃകത്തെയും കുറിച്ചാണ് സംസാരിക്കുന്നത്, അവർ ആ പൈതൃകത്തെ കൊള്ളയടിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതാണ് അവരുടെ നാളിതുവരെയുള്ള ചരിത്രം. രാജ്യത്തെ മറ്റൊരു ദിശയിലേക്കാണ് അവർ കൊണ്ടുപോകുന്നതെന്ന് ജനങ്ങളോട് പറയേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്. ആ വഴി പോകണോ വേണ്ടയോ എന്ന് നിങ്ങൾ തീരുമാനിക്കുക. എന്നാൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ നിങ്ങളോട് സത്യം പറയേണ്ടത് എൻ്റെ ഉത്തരവാദിത്തമാണ്.” – പ്രധാനമന്ത്രി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനപത്രികയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി തൻ്റെ ലക്ഷ്യം സമൂഹത്തിൻ്റെ ക്ഷേമവും പദ്ധതികളുടെ പൂർണമായ നടപ്പാക്കലാണെന്നും പറഞ്ഞു.

പരസ്യം ചെയ്യൽ

Also read-Narendra Modi Exclusive Interview | ‘കോണ്‍ഗ്രസിന്റേത് മുസ്ലീം ലീഗിന്റെ മുദ്ര പതിപ്പിച്ച തെരഞ്ഞെടുപ്പ് പത്രിക’; തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

“എൻ്റെ മുഴുവൻ തിരഞ്ഞെടുപ്പ് പ്രചാരണവും പ്രധാനമായും രണ്ട് വിഷയങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നു. ഒന്ന്, സമൂഹത്തിൻ്റെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. മുൻ സർക്കാരുകളെ അപേക്ഷിച്ച് പ്രഖ്യാപിച്ച പദ്ധതികൾ പൂർണമായും നടപ്പാക്കാൻ കഴിഞ്ഞുവെന്നത് ഈ സർക്കാരിന്റെ പ്രത്യേകതയാണ്. നോക്കൂ, ഒരു സർക്കാരും രൂപീകരിക്കുന്നത് തിന്മ ചെയ്യാനല്ല, എല്ലാവരും നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവർക്ക് നല്ലത് ചെയ്യാൻ ചിലർക്ക് അറിയാം, മറ്റ് ചിലർ നല്ലത് സംഭവിക്കാൻ കാത്തിരിക്കുന്നു. ഞാൻ കഠിനാധ്വാനത്തിലും കാര്യങ്ങൾ ചെയ്തുതീർക്കുന്നതിലും വിശ്വസിക്കുന്ന വ്യക്തിയാണ്” – അദ്ദേഹം പറഞ്ഞു.

പരസ്യം ചെയ്യൽ

സാം പിത്രോദയുടെ പരാമർശങ്ങളെ പ്രധാനമന്ത്രി തന്റെ പ്രചാരണ വേളകളിൽ മുഖ്യ വിഷയമായി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ജനങ്ങളെ കൊള്ളയടിയ്ക്കുകയാണ് പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആളുകൾ തങ്ങളുടെ തലമുറകളിലേക്ക് കൈമാറുന്ന പരമ്പരാഗത സ്വത്തുക്കൾ കൊള്ളയടിയ്ക്കാനുള്ള കോൺഗ്രസിന്റെ അജണ്ടയാണ് ഇത്തരം അഭിപ്രായങ്ങളിലൂടെ പുറത്ത് വരുന്നതെന്നും അതുകൊണ്ട് തന്നെയാണ് രാജ്യത്തിന്റെ സാമൂഹിക മൂല്യങ്ങളിൽ നിന്നും കോൺഗ്രസ് അകന്നുപോയതെന്നും പ്രധാനമന്ത്രി ആരോപിച്ചു.

Also read-Narendra Modi Exclusive Interview | ക‍ർണാടകയിൽ ബിജെപിക്ക് എത്ര സീറ്റ്? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി

പരസ്യം ചെയ്യൽ

പാരമ്പര്യമായി കൈമാറുന്ന സ്വത്തുക്കളുടെ മേൽ ചുമത്തുന്ന അനന്തരാവകാശ നികുതി ഇതുവരെയും ഇന്ത്യയിൽ നടപ്പാക്കിയിട്ടില്ല. അത്തരം സ്വത്തുക്കൾ വിൽക്കുകയോ അതിൽ നിന്ന് അധിക വരുമാനം നേടുകയോ ചെയ്യുന്ന സാഹചര്യത്തിൽ മാത്രമാണ് ഇന്ത്യയിൽ പൗരന്മാർക്ക് മേൽ നികുതി ചുമത്തപ്പെടുന്നത്. അതേസമയം ജപ്പാൻ, യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ സ്വത്ത് പിന്തുടർച്ചാ നികുതി നിയമം നില നിൽക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ച് സ്വത്ത് പിന്തുടർച്ചാ നികുതി നടപ്പാക്കുന്നത് ഒരു നല്ല ആശയമല്ലെന്ന് നെഹ്‌റു സർക്കാരിന്റെ കാലത്ത് നടത്തിയ പരീക്ഷണങ്ങൾ സൂചനകൾ നൽകുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Narendra #Modi #Exclusive #Interview #ബജപ #പരതയയശസതര #വയകതമണ #സവതത #പനതടർചച #നകത #വഷയതതൽ #പരധനമനതര #നരനദരമദNarendra #Modi #Exclusive #Interview #BJP #ideology #clear #inheritance #tax #debate #News18 #മലയള