0

Narendra Modi Exclusive Interview | ‘ടെക് ഹബ്ബായിരുന്ന ബംഗളുരുവിനെ ടാങ്കർ ഹബ്ബാക്കി’;പ്രധാനമന്ത്രി നരേന്ദ്രമോദി|Narendra Modi Exclusive Interview Bengaluru Used to be Tech Hub It s Been Turned Into Tanker Hub – News18 മലയാളം

Share

കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനെ തിരഞ്ഞെടുത്തതിൽ ഇന്ന് ഖേദിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ ടെക് ഹബ് എന്നറിയപ്പെടുന്ന ബംഗളൂരു ഇപ്പോൾ ജലക്ഷാമം കാരണം ‘ടാങ്കർ ഹബ്’ എന്ന പേരിൽ കുപ്രസിദ്ധമായെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷി, ന്യൂസ് 18 കന്നഡ എഡിറ്റർ ഹരിപ്രസാദ്, ന്യൂസ് 18 ലോക്മത് അവതാരകൻ വിലാസ് ബഡെ എന്നിവർക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരസ്യം ചെയ്യൽ

‘കർണാടകയുടെ സാമ്പത്തിക സ്ഥിതി പൂർണമായും തകർച്ചയിലായി. അവർ (കോൺഗ്രസ്) വലിയ വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നത്. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഇത് ലഭിക്കും എന്ന തരത്തിലുള്ള വാഗ്ദാനങ്ങൾ. ഇതിനർത്ഥം പൊതുജനങ്ങളെ വഞ്ചിക്കുന്നു എന്നാണ്. കർഷകർക്കുള്ള പദ്ധതി അവർ ഒരു കാരണവുമില്ലാതെ റദ്ദാക്കി. രാജ്യത്തിന്റെ പ്രശസ്തി ലോകമെമ്പാടും ഉയർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന ബെംഗളൂരുവിലെ സ്ഥിതി നോക്കൂ. ഇപ്പോൾ ഇവിടം ഒരു ടാങ്കർ ഹബ്ബായി മാറിയിരിക്കുന്നു. ജനങ്ങൾ വെള്ളത്തിനായി അലയുന്നു’-മോദി പറഞ്ഞു.

Also read-Narendra Modi Exclusive Interview | ക‍ർണാടകയിൽ ബിജെപിക്ക് എത്ര സീറ്റ്? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി

പരസ്യം ചെയ്യൽ

ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങൾ പോലും പരിഹരിക്കാനായിട്ടില്ല. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ആരാണ് യഥാർത്ഥ മുഖ്യമന്ത്രി എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാന നില പരിശോധിച്ചാൽ അവിടെ കലാപങ്ങളും കൊലപാതകങ്ങളും നടക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതിയും പൂർണമായും പാപ്പരത്തത്തിലാണ്.

ഉപമുഖ്യമന്ത്രി സഹോദരന് വേണ്ടി വോട്ട് ചോദിക്കുന്നു. എങ്കിൽ മാത്രമേ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ സാധിക്കൂ. എല്ലാവരും അവരവരുടെ ഗെയിമുകൾ കളിക്കുകയാണ്. ഒരാളെ സീറ്റിൽ നിന്ന് എങ്ങനെ ഇറക്കിവിടാമെന്നുള്ള കളികളാണ് അവിടെ നടക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ ടീം സ്പിരിറ്റോടെയാണ് പ്രവർത്തിക്കുന്നത്. യെദ്യൂരപ്പ മുതിർന്ന നേതാവാണ്. എന്നാൽ ബിജെപി ഒരു ടീമായാണ് പ്രവർത്തിക്കുന്നത്.

പരസ്യം ചെയ്യൽ

കർണാടകയ്ക്കുള്ള വരൾച്ച നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര-സംസ്ഥാന തർക്കത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു: “സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെ നമുക്ക് പരിഗണിക്കാം. അന്ന് വരൾച്ച ഉണ്ടായപ്പോൾ ഞാൻ പ്രധാനമന്ത്രി എന്ന നിലയിൽ അവരുടെ മുഴുവൻ ടീമിനെയും വിളിച്ചു ചർച്ച നടത്തി. ഞങ്ങൾ ഒരുമിച്ച് ഇരുന്നു, ആദ്യം ജലസംരക്ഷണത്തിനായി പദ്ധതികൾ ഉണ്ടാക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. “ഇപ്പോൾ, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിനെ സംബന്ധിച്ചിടത്തോളം, നമ്മുടെ സർക്കാർ ഇതിനകം തന്നെ കേന്ദ്രത്തിൻ്റെ വിഹിതം സംസ്ഥാനത്തിന് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Narendra #Modi #Exclusive #Interview #ടക #ഹബബയരനന #ബഗളരവന #ടങകർ #ഹബബകകപരധനമനതര #നരനദരമദNarendra #Modi #Exclusive #Interview #Bengaluru #Tech #Hub #Turned #Tanker #Hub #News18 #മലയള