0

L2 Empuraan | കേട്ടതൊന്നുമല്ല സത്യം, പൃഥ്വിരാജിന്റെ ‘L2 എമ്പുരാൻ’ അപ്ഡേറ്റ് പുറത്ത് – News18 മലയാളം

Share

കയ്യടികൾ വാരിക്കൂട്ടി മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിൽ ഇടം നേടിയ മലയാള ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘L2 എമ്പുരാൻ’ (L2 Empuraan) സംബന്ധിയായി പുറത്തിറങ്ങിയ വാർത്ത നിഷേധിച്ച് സംവിധായകൻ കൂടിയായ പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran). മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാവും. സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയിൽ വന്ന റിപോർട്ടുകൾ പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ നിരാകരിച്ചു.

അടുത്ത വാരം സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയിലാണ് വാർത്തകളുണ്ടായത്. ഡൽഹി, കാശ്മീർ എന്നിവിടങ്ങളിലെ നയന മനോഹരമായ സ്ഥലങ്ങളിൽ ‘L2 എമ്പുരാൻ’ ഷൂട്ടിംഗ് നടക്കും എന്നായിരുന്നു ഉള്ളടക്കം. ദേശീയ മാധ്യമങ്ങളിൽ കൂടിയാണ് ഇത്തരമൊരു വാർത്ത പുറത്തെത്തിയത്.

പരസ്യം ചെയ്യൽ

Also read: നടന്‍ ആര്‍.മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രസിഡന്‍റായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു

“വാർത്ത എവിടെ നിന്നും ഉണ്ടായി എന്നറിയില്ല. പക്ഷേ ‘L2 എമ്പുരാന്’ പ്രോമോയോ പ്രോമോ ഷൂട്ടോ ഉണ്ടാവില്ല. ഈ മാസം സിനിമയ്ക്കായി എന്തെങ്കിലും ചെയ്യണം എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഷൂട്ടിംഗ് തുടങ്ങാൻ പോകുന്ന തിയതിയും, മറ്റു ചില വിവരങ്ങളും പുറത്തുവിടണം എന്ന് കരുതുന്നു,” പൃഥ്വിരാജ് പറഞ്ഞു.

ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തെ തുടർന്ന് പൃഥ്വിരാജ് നിലവിൽ വിശ്രമത്തിലാണ്.

Summary: Actor, director Prithviraj Sukumaran denies media reports stating an impending promo shoot for his well anticipated movie L2 Empuraan. ‘Not too sure where the news is from, but #L2E #Empuraan will have no “promo” or a “promo shoot” per se. We are just planning to put out something, sometime this month, to announce the start of shoot date and a few other details on the project. Thank you’, he wrote on his Instagram story

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Empuraan #കടടതനനമലല #സതയ #പഥവരജനറ #എമപരൻ #അപഡററ #പറതത #News18 #മലയള