0

Kangana Ranaut | നടി കങ്കണ റണാവത്ത് ബിജെപി സ്ഥാനാർത്ഥി; ജന്മനാട്ടിൽ നിന്ന് മത്സരിക്കുംKangana Ranaut to Fight Lok Sabha Elections From Mandi on BJP Ticket – News18 മലയാളം

Share

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ നടി കങ്കണ റണാവത്ത് ബിജെപി സ്ഥാനാർത്ഥിയാകും. ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങുകയാണ് താരം. തന്റെ സ്ഥാനാര്‍തിത്വത്തെപറ്റി എക്സിൽ താരം കുറിച്ചു.

‘എന്റെ പ്രിയപ്പെട്ട ഭാരതത്തിന്റെയും ഭാരതീയ ജനതയുടെ സ്വന്തം പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) എന്നും എന്റെ പിന്തുണയുണ്ട്. ബിജെപിയുടെ ദേശീയ നേതൃത്വം ഇന്ന് എന്നെ എന്റെ ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ (മണ്ഡലം) ലോക്സഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

പരസ്യം ചെയ്യൽ

പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. യോഗ്യയും വിശ്വസ്തയുമായ പൊതുപ്രവർത്തകയാകാൻ കഴിയുമെന്ന് കരുതുന്നു. നന്ദി എന്ന് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ എക്‌സിൽ കുറിച്ചു.

പരസ്യം ചെയ്യൽ

ഇതിനു മുൻപ് രാഷ്ട്രീയ പ്രവേശന സൂചനകള്‍ പങ്കുവെച്ച് ബോളിവുഡ് താരം കങ്കണാ റണാവത്ത് രംഗത്ത് എത്തിയിരുന്നു.ഭഗവാന്‍ കൃഷ്ണന്‍റെ അനുഗ്രഹം ഉണ്ടെങ്കില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കങ്കണ പറഞ്ഞത്.

പരസ്യം ചെയ്യൽ

Also read-‘ഭഗവാന്‍ കൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും’; കങ്കണാ റണാവത്ത്

അതേസമയം ടിവി സൂപ്പര്‍ഹിറ്റ് താരം അരുണ്‍ ഗോവില്‍ മീററ്റില്‍ നിന്നും ജനവിധി തേടും. ജനപ്രിയ ടിവി സീരിയല്‍ രാമായണത്തില്‍ രാമനായി അഭിനയിച്ച താരമാണ് അരുണ്‍ ഗോവല്‍.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#Kangana #Ranaut #നട #കങകണ #റണവതത #ബജപ #സഥനർതഥ #ജനമനടടൽ #നനന #മതസരകകKangana #Ranaut #Fight #Lok #Sabha #Elections #Mandi #BJP #Ticket #News18 #മലയള