0

IPL Auction 2024 | ഐപിഎൽ താരലേലം ദുബായിൽ; ഈ എട്ട് താരങ്ങൾ പണം വാരിയോ?

Share

ഈ വർഷത്തെ ഐപിഎൽ താരലേലം ദുബായിലെ കൊക്കക്കോള അരീനയില്‍ വെച്ചാണ് നടന്നത്. ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക് മുതൽ തമിഴ്നാട് ബാറ്റര്‍ ഷാരൂഖ് ഖാൻ വരെ. ഇത്തവണത്തെ ലേലത്തിൽ ഈ എട്ട് താരങ്ങൾ പണം വാരിയോയെന്നു നോക്കാം.

1. മിച്ചൽ സ്റ്റാർക്ക്

ഇക്കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച മിച്ചൽ സ്റ്റാർക് എട്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് വീണ്ടും ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. മുൻപ് പല തവണ അദ്ദേഹം തന്റെ പേര് ഓക്ഷൻ പൂളിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. എന്നാൽ, അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ഈ വർഷം ഐപിഎല്ലിൽ കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പല ടീമുകളും മോഹവിലക്ക് സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്ന ഒരു ബൗളർ കൂടിയാണ് ഈ 34 കാരൻ.

പരസ്യം ചെയ്യൽ

ഐപിഎൽ പോയിൻ്റ് പട്ടിക 2024
|
IPL 2024 Points Table

ഐപിഎൽ 2024 പട്ടിക
|
IPL 2024 Match Schedule

ഐപിഎൽ 2024 പർപ്പിൾ തൊപ്പി
|
IPL 2024 Purple Cap

ഐപിഎൽ 2024 ഓറഞ്ച് തൊപ്പി
|
IPL 2024 Orange Cap

മിക്കതും ആറ് ഐപിഎൽ 2024
|
Most Sixes in IPL 2024

2. പാറ്റ് കമ്മിൻസ്

മിച്ചൽ സ്റ്റാർക്കിനെപ്പോലെ, പാറ്റ് കമ്മിൻസും സ്ഥിരമായി ഐപിഎല്ലിൽ കളിച്ചിട്ടുള്ള താരമല്ല. എന്നാൽ 2020 ലെ
ഐപിഎൽ
താര ലേലത്തിൽ 15.5 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കിയത്. ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ മാത്രമല്ല, കളിയുടെ ഏത് ഘട്ടത്തിലും സമ്മർദമില്ലാതെ പന്തെറിയുന്ന ബൗളർ എന്ന നിലയിലും കമ്മിൻസിനു മേൽ കണ്ണു വെയ്ക്കുന്ന നിരവധി ടീമുകളുണ്ട്. ഒരു ഗെയിം ചേഞ്ചർ ആകാൻ ശേഷിയുള്ള ബൗളർ കൂടിയാണ് അദ്ദേഹം.

പരസ്യം ചെയ്യൽ

3. രചിൻ രവീന്ദ്ര

ഇത്തവണത്തെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചയാളാണ് ന്യൂസിലൻഡിന്റെ ഈ യുവതാരവും. മികച്ചൊരു ബാറ്റർ എന്ന നിലയിൽ അദ്ദേഹം ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്.

4. ജെറാൾഡ് കോറ്റ്‌സി

2023 ലെ ക്രിക്കറ്റ് ലോകകപ്പിൽ‍ മികച്ച പ്രകടനം കാഴ്ച വെച്ച മറ്റൊരു ബൗളറാണ് സൗത്ത് ആഫ്രിക്കൻ താരം ജെറാൾഡ് കോറ്റ്‌സി. ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയിൽ അദ്ദേഹം അഞ്ചാം സ്ഥാനത്തുണ്ട്.

5. വനിന്ദു ഹസരംഗ

ശ്രീലങ്കയുടെ സ്പിൻ ബൗളറും ഓൾറൗണ്ടറുമായ വനിന്ദു ഹസരംഗയെയും ഇത്തവണത്തെ ലോകകപ്പിൽ പണം വാരുമെന്നാണ് പ്രതീക്ഷ.  ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ഉറ്റുനോക്കുന്ന താരം കൂടിയാണ് മുൻപ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി കളിച്ചിട്ടുള്ള ഈ താരം.

പരസ്യം ചെയ്യൽ

6. ഡാരിൽ മിച്ചൽ

2023 ലെ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഈ ന്യൂസിലാൻഡ് ബാറ്റ്സ്മാൻ പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ നേരിടുന്ന താരമാണ്. ഇന്ത്യയിലെ സാഹചര്യങ്ങളിൽ തനിക്ക് മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം.

7. ശർദുൽ താക്കൂർ

ഫാസ്റ്റ് ബൗളറായ ശർദുൽ താക്കൂർ മുൻ ഐപിഎൽ സീസണുകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ളയാളാണ്. വിക്കറ്റുകൾ വീഴ്ത്താനുള്ള കഴിവും കളിയുടെ ഏത് ഘട്ടത്തിലും മികവോടെ പന്തെറിയാനുള്ള മിടുക്കുമാണ് ശർദുലിനെ പല ഫ്രാഞ്ചൈസികൾക്കും പ്രിയങ്കരനാക്കിയത്.

പരസ്യം ചെയ്യൽ

8. ഷാറൂഖ് ഖാൻ

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് തമിഴ്നാട് സ്വദേശിയായ ഷാറൂഖ് ഖാനെ പലർക്കും പ്രിയങ്കരനാക്കിയത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#IPL #Auction #ഐപഎൽ #തരലല #ദബയൽ #ഈ #എടട #തരങങൾ #പണ #വരയ