0

IPL Auction 2024 | ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലേയറിയ താരമായി പാറ്റ് കമ്മിന്‍സ്; 20.50 കോടിക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കി

Share

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സ്. 20.50 കോടി രൂപയ്ക്കാണ് താരത്തെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ ഏകദിന ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരത്തെ സ്വന്തമാക്കാന്‍ പ്രമുഖ ടീമുകളെല്ലാം മുന്നോട്ട് വന്നിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി പോരടിച്ചാണ് പാറ്റ് കമ്മിന്‍സിനെ ഹൈദരബാദ് ടീമിലെത്തിച്ചത്.

കഴിഞ്ഞ വർഷത്തെ ലേലത്തിൽ ഇംഗ്ലണ്ട് താരം സാം കറനെ 18.50 കോടിക്ക് പഞ്ചാബ് കിങ്സ് നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

ഐപിഎൽ പോയിൻ്റ് പട്ടിക 2024
|
IPL 2024 Points Table

ഐപിഎൽ 2024 പട്ടിക
|
IPL 2024 Match Schedule

ഐപിഎൽ 2024 പർപ്പിൾ തൊപ്പി
|
IPL 2024 Purple Cap

ഐപിഎൽ 2024 ഓറഞ്ച് തൊപ്പി
|
IPL 2024 Orange Cap

മിക്കതും ആറ് ഐപിഎൽ 2024
|
Most Sixes in IPL 2024

രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ഷാർദൂൽ ഠാക്കൂറിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. നാലു കോടി രൂപയ്ക്കാണ് സിഎസ്കെ താരത്തെ വിളിച്ചെടുത്തത്. ദക്ഷിണാഫ്രിക്കന്‍ താരം ജെറാൾഡ് കോറ്റ്‌സിയെ 5 കോടി രൂപയ്ക്ക്  മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.

IPL Auction 2024 | വെസ്റ്റ് ഇന്‍ഡീസ് താരം റോവ്മന്‍ പവലിനെ 7.4 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍; സ്റ്റീവ് സ്മിത്തിനെ വാങ്ങാന്‍ ആളില്ല

പരസ്യം ചെയ്യൽ

വെസ്റ്റ് ഇന്‍ഡീസ് ബാറ്റർ റോവ്മൻ പവലിനെ പൊന്നുംവിലയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതാണ് ആദ്യഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ വില്‍പ്പന. മധ്യനിര ബാറ്റര്‍, പേസ് ബോളര്‍ എന്നിങ്ങനെ ഉപയോഗിക്കാവുന്ന താരത്തെ 7 കോടി 40 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.  തുടക്കം മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം അവര്‍ പിൻവാങ്ങിയതോടെ  ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള  പവലിനെ രാജസ്ഥാന്‍ സ്വന്തം പാളയത്തിലെത്തിച്ചു.

ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറ ട്രാവിസ് ഹെഡിനെ 6.8 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്ത‌ിനെ വാങ്ങാന്‍ ആളില്ലാതെ ആദ്യ.ഘട്ട ലേലത്തില്‍ അൺസോൾഡ് ആയി. 2 കോടി രൂപ അടിസ്ഥാന വിലയുള്ള ദക്ഷിണാഫ്രിക്കൻ ബോളർ റിലീ റൂസോയെയും ആരും വാങ്ങാന്‍ തയാറായില്ല. ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിനെ 4 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മലയാളി താരം കരുൺ നായരെയും ആരും വിളിച്ചെടുത്തില്ല.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#IPL #Auction #ഐപഎല #ചരതരതതല #ഏററവ #വലയറയ #തരമയ #പററ #കമമനസ #കടകക #സണറസഴസ #സവനതമകക