0

IND vs SA 1st T20 | തീപാറുമെന്ന് ഉറപ്പ്; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 നാളെ; മത്സരം സ്ട്രീം ചെയ്യുന്നത് എവിടെ?

Share

IND vs SA 1st T20 Live Streaming: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് നാളെ(ഡിസംബർ 10, ഞായറാഴ്ച) തുടക്കമാകും. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും തുടർന്ന് 3 ഏകദിനങ്ങളും 2 ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. പര്യടനത്തിന് തുടക്കം കുറിച്ച് കൊണ്ട് ആദ്യ ടി20 മത്സരമാണ് നാളെ നടക്കുക. ലോക ക്രിക്കറ്റിലെ കരുത്തരായ രണ്ടു ടീമുകൾ നേർക്കുനേർ വരുമ്പോൾ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. അടുത്തിടെ സമാപിച്ച ലോകകപ്പിൽ ഫൈനലിസ്റ്റാണ് ഇന്ത്യ. തുടക്കത്തിൽ മിന്നുന്ന ഫോമിൽ കളിച്ച ദക്ഷിണാഫ്രിക്ക സെമിഫൈനൽ വരെ മുന്നേറിയിരുന്നു.

പരസ്യം ചെയ്യൽ

ടി20 മത്സരത്തിൽ ഇന്ത്യയുടെ മുൻനിര താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവരൊന്നും കളിക്കുന്നില്ല. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. നാളെ നടക്കുന്ന ടി20 മത്സരത്തിന്‍റെ കൂടുതൽ വിവരങ്ങൾ ചുവടെ…

ഇന്ത്യ vs ദക്ഷിണാഫ്രിക്ക, ഒന്നാം ടി20: 2023 ഡിസംബർ 10 ഞായറാഴ്ച, ഡർബനിലെ കിംഗ്സ്മീഡിൽ നടക്കും. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുന്നത്.

മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് ഏത് ചാനൽ?

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

പരസ്യം ചെയ്യൽ

മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് എവിടെ കാണാം?

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരങ്ങൾ Disney+Hotstar ആപ്പിലും വെബ്‌സൈറ്റിലും തത്സമയം കാണാം

സാധ്യതാ ടീം

ദക്ഷിണാഫ്രിക്കൻ ടി20 ഐ ടീം: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്‌നിയൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി, ഡോണോവൻ ഫെരേര, റീസ ഹെൻഡ്‌റിക്‌സ്, മാർക്കോ ജാൻസെൻ, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, ആൻഡിലെ ഫെഹ്ലുക്വായോ, തബ്രൈസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, ലിസാദ് വില്യംസ്

ഇന്ത്യൻ ടി20 ഐ ടീം: യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#IND #1st #T20 #തപറമനന #ഉറപപ #ഇനതയദകഷണഫരകക #ആദയ #ട20 #നള #മതസര #സടര #ചയയനനത #എവട