0

Exclusive | ബിജെപി പ്രകടന പത്രികയിൽ ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’, ഏകീകൃത സിവില്‍ കോഡ്; ഉണ്ടാകുമെന്ന് സൂചന

Share

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കുന്ന ബിജെപിയുടെ പ്രകടന പത്രികയില്‍ ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ വാഗ്ദാനവും ഉള്‍പ്പെടാന്‍ സാധ്യതയെന്ന് അടുത്ത പാര്‍ട്ടി വൃത്തങ്ങള്‍. ഇതുകൂടാതെ ഏക സിവില്‍ കോഡും പ്രകടനപത്രികയില്‍ ഇടം പിടിക്കുമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാജ്യത്ത് ഒറ്റത്തെരഞ്ഞെടുപ്പ് നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് വിദഗ്ധ സമിതി ഇക്കഴിഞ്ഞ ദിവസം രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. 2029 ഓടെ രാജ്യത്ത് ഒറ്റത്തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന പ്രതീക്ഷയിലാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പരസ്യം ചെയ്യൽ

ഒറ്റത്തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ് എന്നിവ മുമ്പും ബിജെപിയുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെട്ടിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് പത്രികയിലും ഈ വാഗ്ദാനം ഉള്‍പ്പെട്ടിരുന്നു. കേന്ദ്ര-സംസ്ഥാന-തദ്ദേശ തലങ്ങളില്‍ ഒറ്റത്തെരഞ്ഞെടുപ്പ് നടപ്പാക്കുമെന്നും അതിലൂടെ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നായിരുന്നു 2019ലെ ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞിരുന്നത്. വിഷയത്തില്‍ എല്ലാ പാര്‍ട്ടികളുമായും സമവായത്തിലെത്തുമെന്നും ബിജെപി പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് ഒറ്റത്തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനെപ്പറ്റി പഠിക്കാനായി മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്.

പരസ്യം ചെയ്യൽ

വാഗ്ദാനങ്ങള്‍ നിറവേറ്റി ബിജെപി

2019ലെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി, പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലാക്കി തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

എകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് വരെ ഇന്ത്യയില്‍ ലിംഗ സമത്വം ഉണ്ടാകില്ലെന്ന് ബിജെപി പറഞ്ഞിരുന്നു. അതിനാല്‍ ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബിജെപി പ്രഖ്യാപിച്ചു. സമാനമായ രീതിയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഉത്തരാഖണ്ഡ് മുന്നോട്ട് വന്നു. മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തുന്നതോടെ ബിജെപി ഭരണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളും എകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരസ്യം ചെയ്യൽ

ഒരു രാജ്യം ഒറ്റതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്

2029ഓടെ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് രാജ്യത്ത് നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതോടെ ചെലവ് ഗണ്യമായി കുറക്കാനാകുമെന്നും ആ തുക രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഈ ആശയം നടപ്പാക്കുന്നതിനായി ഭരണഘടനയിലെ ആറ് അനുച്ഛേദങ്ങളെങ്കിലും ഭേദഗതി ചെയ്യേണ്ടി വരുമെന്നും സമിതി ചൂണ്ടിക്കാട്ടി.

വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റ് ചേരുമ്പോള്‍ ഇക്കാര്യം വിജ്ഞാപനം ചെയ്യുന്നതിന് ഒരു തീയതി നിശ്ചയിക്കണം. ഈ നിശ്ചിത തീയതിക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന പുതിയ സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി 2029 ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സമയം വരെയായിരിക്കും. ഇതോടെ 2024നും 2028നും ഇടയില്‍ സംസ്ഥാനങ്ങളില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാരുടെ കാലാവധി നിലവിലെ 5 വര്‍ഷത്തിനുപകരം 2029ലെ പൊതു തെരഞ്ഞെടുപ്പ് വരെയാകും.

പരസ്യം ചെയ്യൽ

ഒറ്റ തിരിച്ചറിയല്‍ കാര്‍ഡും ഒറ്റ വോട്ടര്‍ പട്ടികയും വേണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടന്ന് 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Exclusive #ബജപ #പരകടന #പതരകയൽ #ഒര #രജയ #ഒററ #തരഞഞടപപ #ഏകകത #സവല #കഡ #ഉണടകമനന #സചന