0

Exclusive | കോൺഗ്രസ് ദയനീയമായി പരാജപ്പെടുന്നതിന് വോട്ടിങ് മെഷീനെ പഴിച്ചിട്ടു കാര്യമില്ല, തുറന്നടിച്ച് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ

Share

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ ലോക്സഭയിലേക്ക് കന്നിപോരാട്ടത്തിന് ഒരുങ്ങുകയാണ്. ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ജനവിധി നേടുന്ന അദ്ദേഹം 5 ലക്ഷത്തിലധികം വോട്ടിൻെറ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. പോർബന്തറുമായി തനിക്ക് വ്യക്തിപരമായി വലിയ അടുപ്പമുണ്ടെന്നും ഗ്രാമങ്ങൾ സന്ദർശിച്ച് കാൽനടയായി ഓരോ വോട്ടർമാരെയും കണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതെന്ന് മാണ്ഡവ്യ സിഎൻഎൻ ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

“ഈ മേഖലയിൽ ഏറെക്കാലമായി പ്രവർത്തിച്ച് നിരവധി ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുള്ള ആളാണ് ഞാൻ. സൗരാഷ്ട്രയുടെ സംഘടനാ ചുമതല ഉണ്ടായിരുന്നപ്പോൾ ഓരോ മണ്ഡലത്തെക്കുറിച്ചും വ്യക്തമായി പഠിച്ചിട്ടുണ്ട്. ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഞാൻ ജീവിതത്തിലുടനീളം അത് പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

പരസ്യം ചെയ്യൽ

ഗ്രാമങ്ങളിലൂടെ പദയാത്രകൾ നടത്തിയാണ് മാണ്ഡവ്യ കന്നി ലോക്സഭാ പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. “ഞാൻ ഓരോ ഗ്രാമത്തിലും നടക്കുന്നു. സാധാരണ മനുഷ്യരെ കണ്ട് സംസാരിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ലളിതമായ രീതിയിൽ പ്രചാരണം നടത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്,” മുൻ എംഎൽഎ കൂടിയായിരുന്ന മാണ്ഡവ്യ പറഞ്ഞു.

കോൺഗ്രസിനെ കടുത്ത ഭാഷയിൽ അദ്ദേഹം വിമർശിക്കുകയും ചെയ്തു. “വെറുതേ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുക എന്നതാണ് അവരുടെ ജോലി. പ്രത്യേകിച്ച് പദ്ധതികളോ പരിപാടികളോ ഒന്നും തന്നെ അവർക്കില്ല. ജനങ്ങളുമായും അവരുടെ നേതാക്കൾക്ക് ബന്ധമില്ല. നരേന്ദ്ര മോദിക്ക് ജനങ്ങളോടുള്ള അടുപ്പം വളരെ വലുതാണ്. ഇത്രയേറെ ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന ഒരു നേതാവിനെ ഞാൻ വേറെ കണ്ടിട്ടില്ല,” മാണ്ഡവ്യ കൂട്ടിച്ചേർത്തു. ബിജെപിക്ക് ഇത്തവണ 150 മുതൽ 180 വരെ സീറ്റുകളേ കിട്ടുകയുള്ളൂവെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ ബിജെപിക്ക് ഒറ്റയ്ക്ക് തന്നെ 370ൽ അധികം സീറ്റ് കിട്ടുമെന്നും എൻഡിഎയ്ക്ക് 400ലധികം സീറ്റ് കിട്ടുമെന്നും മാണ്ഡവ്യ പറഞ്ഞു.

തോൽക്കുന്നതിന് ഇവിഎമ്മിനെ (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) കുറ്റം പറയലാണ് കോൺഗ്രസിൻെറ രീതിയെന്നും അദ്ദേഹം പറഞ്ഞു. “കർണാടകയിലും മറ്റും കോൺഗ്രസ് ജയിക്കുമ്പോൾ വോട്ടിങ് മെഷീന് കുഴപ്പമൊന്നുമില്ല. അല്ലെങ്കിൽ അവർ എല്ലാ പ്രശ്നത്തിനും ഉത്തരവാദിയായി ഇവിഎമ്മിനെ പറയുകയാണ്. ദയനീയമായാണ് അവർ തോൽക്കുന്നത്. അതുകൊണ്ട് ഇവിഎമ്മിനെ പഴിചാരാൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പല തവണ വോട്ടിങ് മെഷീനിന്റെ പ്രവർത്തനരീതി വിശദീകരിച്ചിട്ടുള്ളതാണ്,” മാണ്ഡവ്യ വ്യക്തമാക്കി.

“ഞങ്ങൾ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുള്ള പാർട്ടിയല്ല. ഭരണഘടനയുടെ സംരക്ഷകനെപ്പോലെയാണ് മോദി പ്രവർത്തിക്കുന്നത്. ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ജനങ്ങളും ലോകരാജ്യങ്ങളും അത് കാണുന്നുണ്ട്. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും കരുത്തുറ്റ ജനാധിപത്യ രാജ്യമായി മാറിക്കഴിഞ്ഞു,” മാണ്ഡവ്യ പറഞ്ഞു.

പരസ്യം ചെയ്യൽ

“ഏജൻസികൾ എക്കാലത്തും അവരുടെ ജോലി കൃത്യമായി ചെയ്യാറുണ്ട്. അഴിമതിക്കെതിരെയാണ് അവർ പ്രവർത്തിക്കുന്നത്. അവർക്ക് പ്രത്യേക ലക്ഷ്യമുണ്ടെന്നൊക്കെ ആരോപിക്കുന്നത് എന്തിനാണ്. അവർ അവരുടെ ജോലിയാണ് ചെയ്യുന്നത്,” ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ തങ്ങളെ അനാവശ്യമായി ലക്ഷ്യം വെക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയായി മാണ്ഡവ്യ പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Exclusive #കൺഗരസ #ദയനയമയ #പരജപപടനനതന #വടടങ #മഷന #പഴചചടട #കരയമലല #തറനനടചച #കനദരമനതര #മൻസഖ #മണഡവയ