0

Exclusive | കോണ്‍ഗ്രസ് നേരിടുന്ന മൂന്ന് വ്യത്യസ്ത നികുതി വെട്ടിപ്പ് കേസുകള്‍; പാര്‍ട്ടിയുടെ ഏറ്റവും വലിയ തലവേദന ഈ കേസ്

Share

അമൻ ശർമ

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കള്‍ ആരോപിച്ചിരുന്നത്. അതിന് അവര്‍ ഭരണകക്ഷിയായ ബിജെപിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും നിയമപരമായി പാര്‍ട്ടി നല്‍കേണ്ട തുക (135 കോടി രൂപ) സര്‍ക്കാര്‍ പിടിച്ചെടുക്കുകയുമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ മൂന്ന് വ്യത്യസ്ത നികുതി വെട്ടിപ്പ് കേസുകള്‍ നിലവില്‍ നടക്കുന്നുണ്ടെങ്കിലും നികുതി ഇളവുകളുടെ കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും തുല്യനിലയിലാണെന്നും സ്രോതസ്സുകള്‍ വെളിപ്പെടുത്തി. എന്നാല്‍, ഈ നികുതിയിളവുകള്‍ ക്ലെയിം ചെയ്യുന്നതിന് സെക്ഷൻ 13(1) പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. നികുതി ആവശ്യങ്ങള്‍ക്കായി തങ്ങളുടെ വരുമാനം വെളിപ്പെടുത്തേണ്ട വ്യവസ്ഥകള്‍ കോണ്‍ഗ്രസ് ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം.

പരസ്യം ചെയ്യൽ

2019 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പണം സംഭാവന ചെയ്തതിന്റെയും കൈമാറ്റം ചെയ്തതിന്റെയും തെളിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള ഏഴ് വര്‍ഷത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്‍കം ടാക്‌സ് റിട്ടേണുകളുടെ പുനര്‍മൂല്യനിര്‍ണയം ആദായ നികുതി വകുപ്പ് നടത്തി വരികയാണെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കി.

ആ സാമ്പത്തിക വർഷം വകുപ്പ് 13(1) വ്യവസ്ഥകളുടെ ലംഘനങ്ങള്‍ ആദായനികുതി വകുപ്പ് വിലയിരുത്തിയാല്‍, കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും.

പരസ്യം ചെയ്യൽ

ആദ്യ കേസ്: സാമ്പത്തിക വർഷം 2018-19

33 ദിവസം വൈകിയാണ് ഈ വര്‍ഷം കോണ്‍ഗ്രസ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. അതിന്‌ ശേഷം 14.49 ലക്ഷം രൂപ പണമായി സ്വീകരിക്കുകയും ചെയ്തതിനാല്‍ ഈ വര്‍ഷത്തെ നികുതി ഇളവ് കോണ്‍ഗ്രസിന് നഷ്ടമായി. ആ വര്‍ഷം 199 കോടി രൂപയുടെ വരുമാനം ഒഴിവാക്കപ്പെടുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. സെക്ഷൻ 13(1) പ്രകാരം ഇളവുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ മുഴുവന്‍ വരുമാനവും നികുതിയുടെ പരിധിയില്‍ വരുമെന്നും കുറഞ്ഞ പിഴ ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും സ്രോതസ്സുകള്‍ പറയുന്നു. തുടര്‍ന്ന് ആദായനികുതി വകുപ്പ് 2021-ല്‍ കോണ്‍ഗ്രസിന് 105 കോടി രൂപയുടെ നോട്ടീസ് നല്‍കുകയും പൂര്‍ണമായുള്ള വീണ്ടെടുക്കല്‍ ഒഴിവാക്കാന്‍ തുകയുടെ 20 ശതമാനം (21 കോടി രൂപ) നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടി 78 ലക്ഷം രൂപ മാത്രമാണ് അടച്ചത്. ഇളവ് തേടിയുള്ള കോണ്‍ഗ്രസിന്റെ അപ്പീല്‍ സിഐടി (A) തള്ളുകയും ചെയ്തു. ഇതിനെതിരേ മാര്‍ച്ച് 13-ന് ഡല്‍ഹി ഹൈക്കോടതിയെ കോണ്‍ഗ്രസ് സമീപിച്ചെങ്കിലും അവിടുന്നും തിരിച്ചടിയായിരുന്നു ഫലം.

പരസ്യം ചെയ്യൽ

ഇതിനെത്തുടര്‍ന്ന് 2024 മാര്‍ച്ച് 16ന് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 135 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. ഇതില്‍ 102.66 കോടി രൂപ മുതലും 32.4 കോടി രൂപ പലിശയിനത്തിലും പിടിച്ചെടുത്തു.

രണ്ടാമത്തെ കേസ്: 2014 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ അസസ്മെന്റ്

ഇതാണ് കോണ്‍ഗ്രസിന് ഏറ്റവും തലവേദന സൃഷ്ടിക്കുന്ന കേസ്. അത് തന്നെയാണ് വ്യാഴാഴ്ച പത്രസമ്മേളനം വിളിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളെ പ്രേരിപ്പിച്ചതും. 2019 മുതല്‍ മധ്യപ്രദേശ്, കര്‍ണാടക, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ സംഭാവനകളെയും ഇടപാടുകളെയും കുറിച്ച് നടത്തിയ പരിശോധനയില്‍ ആദായനികുതി വകുപ്പ് പല വെട്ടിപ്പുകളും കണ്ടെത്തിയെന്നാണ് കരുതുന്നത്.

പരസ്യം ചെയ്യൽ

തുടര്‍ന്നാണ് 2014-15, 2020-21 സാമ്പത്തിക വര്‍ഷങ്ങളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ ആദായനികുതി വകുപ്പിനെ പ്രേരിപ്പിച്ചത്. കാരണം, ആ വര്‍ഷങ്ങളിലും വകുപ്പ് 13(എ) പ്രകാരം നികുതി ഇളവുകളില്‍ വീഴ്ച വരുത്തിയിട്ടുള്ളതായി ആദായനികുതി വകുപ്പ് കരുതുന്നു. ഇത് തെളിയിക്കപ്പെട്ടാല്‍, ഭീമമായ തുക കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കപ്പെടും.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ആദായനികുതി വകുപ്പുമായി സഹകരിക്കുന്നില്ലെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കി. വകുപ്പിന്റെ ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി മറുപടി നല്‍കുന്നുമില്ല. വീഴ്ച വരുത്തിയിട്ടുണ്ടെന്ന് നോട്ടീസുകളിലൂടെയും സമന്‍സുകളിലൂടെയും നികുതി വകുപ്പ് തെളിവുകള്‍ നല്‍കിയിട്ടും അവര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്. വകുപ്പ് 13(എ) പ്രകാരം വ്യവസ്ഥകളുടെ വലിയ ലംഘനം നടന്നുവെന്നും 2014 മുതല്‍ 2021 വരെയുള്ള മുഴുവന്‍ വരുമാനവും നികുതി ആവശ്യങ്ങള്‍ക്കായി വെളിപ്പെടുത്തണമെന്നും ആദായ നികുതി വകുപ്പ് നിര്‍ദേശിക്കുന്നു.

പരസ്യം ചെയ്യൽ

ഏഴ് വര്‍ഷങ്ങളിലും കോണ്‍ഗ്രസ് റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കി. ഇതില്‍ മൂന്ന് വര്‍ഷത്തെ റിട്ട് ഹര്‍ജികള്‍ മാര്‍ച്ച് 20-ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുകയും വിധി പറയുന്നത് നീട്ടി വയ്ക്കുകയും ചെയ്തു.

മൂന്നാമത്തെ കേസ്: 1994-ലെ വിഷയം

30 വര്‍ഷത്തിന് ശേഷം 1994-95 സാമ്പത്തിക വര്‍ഷവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് 53 കോടി രൂപയുടെ ഡിമാന്‍ഡ് നോട്ടീസ് നല്‍കിയതായി കോണ്‍ഗ്രസ് നേതൃത്വം വ്യാഴാഴ്ച പറഞ്ഞു. ഓഡിറ്റ് ചെയ്ത അക്കൗണ്ടുകളുടെ അഭാവം മൂലം വകുപ്പ് 13(എ) പ്രകാരമുള്ള ഇളവ് നിഷേധിക്കപ്പെട്ടതിനാല്‍ 1997-ല്‍ തന്നെ ആദായ നികുതി വകുപ്പ് ആ സാമ്പത്തിക വര്‍ഷത്തെ വിലയിരുത്തലില്‍ ചുവപ്പു വര വരച്ചിരുന്നു. ഈ വിഷയത്തില്‍ 2016-ല്‍ ആദായ നികുതി വകുപ്പിന് അനുകൂലമായി ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നത് വരെ ആദായനികുതി ട്രിബ്യൂണുകളിലും ഹൈക്കോടതിയിലും വര്‍ഷങ്ങളോളും കേസ് കെട്ടിക്കിടക്കുകയായിരുന്നു.

പരസ്യം ചെയ്യൽ

ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചതായും ഏപ്രില്‍ ഒന്നിന് വാദം കേള്‍ക്കുമെന്നും സ്രോതസ്സുകള്‍ വ്യക്തമാക്കി. ഒട്ടേറെ കേസുകളില്‍ വര്‍ഷങ്ങളായി തീര്‍പ്പുകല്‍പ്പിക്കാതെയിരിക്കുകയും പാര്‍ട്ടിക്ക് ധാരാളം സമയം നല്‍കുകയും ചെയ്തതിനാല്‍ ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിനോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുകയാണെന്ന് വിവിധ ഉറവിടങ്ങള്‍ വ്യക്തമാക്കി.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Exclusive #കണഗരസ #നരടനന #മനന #വയതയസത #നകത #വടടപപ #കസകള #പരടടയട #ഏററവ #വലയ #തലവദന #ഈ #കസ