0

Exclusive ‌| കശ്മീരില്‍ സേവാഭാരതിയുടെ സ്‌കൂളുകള്‍ 1250ഓളം; പഠിപ്പിക്കുന്നത് ഭാരതീയതയും കശ്മീ‍ർ സംസ്കാരവും

Share

കശ്മീരില്‍ 1250 ഓളം സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കി ആര്‍എസ്എസിന്റെ പോഷകസംഘടനയായ രാഷ്ട്രീയ സേവാ ഭാരതി. ഏകല്‍ വിദ്യാലയ അഭിയാന്‍ പ്രോജക്ടിന് കീഴില്‍ ഭാരതീയതയും ഹിന്ദുസ്ഥാനിയായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ചര്‍ച്ചകളും ഖുര്‍ ആന്‍ പാരായണവുമൊക്കെയാണ് ഇവിടെ നടക്കുന്നത്. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമാണ് സേവാ ഭാരതി.

കശ്മീരിലെ 10 ജില്ലകളിലായാണ് 1250 ഏകല്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. അതില്‍ 180 ഓളം സ്‌കൂളുകള്‍ ബാരാമുള്ള ജില്ലയിലാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി ഭീകരാക്രമണം നടന്ന ജില്ല കൂടിയാണിത്.

ഏകല്‍ വിദ്യാലയങ്ങളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏകദേശം 53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആദ്യം 800 വിദ്യാലയങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് വര്‍ഷത്തിനിടെ അത് 1250 ആയി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പരസ്യം ചെയ്യൽ

പ്രധാന ലക്ഷ്യങ്ങള്‍

മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന സ്‌കൂളാണിത്. പ്രത്യേകിച്ചും പെണ്‍കുട്ടികളാണ് ഈ സ്‌കൂളുകളില്‍ ധാരാളമായെത്തുന്നത്. മുസ്ലീം അധ്യാപകരും അവിയന്‍ പ്രമുഖുമാരും (പ്രോജക്ട് ഇന്‍ചാര്‍ജ്) ചേര്‍ന്നാണ് സ്‌കൂള്‍ നടത്തിക്കൊണ്ടുപോകുന്നത്. അഞ്ച് മുതല്‍ ആറ് അംഗങ്ങള്‍ വരെയുള്ള വില്ലേജ് കമ്മിറ്റികള്‍ സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുന്നു. അവരില്‍ ചിലര്‍ പഞ്ചായത്ത് പ്രതിനിധികള്‍ കൂടിയാണ്. കാശ്മീരി സംസ്കാരവും ദേശസ്‌നേഹവും ഹിന്ദുസ്ഥാനിയുടെ കടമകളും കുട്ടികളെ പഠിപ്പിക്കുകയെന്നതാണ് ഈ വിദ്യാലയങ്ങളുടെ ലക്ഷ്യമെന്ന് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം പറഞ്ഞു.

“കശ്മീരി, ഉറുദു ഭാഷയിലാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. ഞങ്ങളുടെ കുട്ടികള്‍ തീവ്രവാദി ഗ്രൂപ്പുകളിലോ കല്ലെറിയുന്നവരുടെ കൂട്ടത്തിലോ ചേരുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ലഹരിക്കടിമകളാകുന്നത് കാണാനും ആഗ്രഹിക്കുന്നില്ല,” പ്രോജക്ടുമായി ബന്ധപ്പെട്ട പ്രതിനിധി പറഞ്ഞു.

പരസ്യം ചെയ്യൽ

“കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാരാമുള്ളയിലെ ഏകല്‍ വിദ്യാലയത്തിലെ ഒരു വിദ്യാര്‍ത്ഥി പോലും പഠനമുപേക്ഷിച്ച് പണത്തിനായി കല്ലെറിയുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്നിട്ടില്ല. അഭിമാനമുള്ള ഹിന്ദുസ്ഥാനി മുസ്ലീങ്ങളാണ് അവര്‍. അവരെ ഞങ്ങള്‍ ഖുര്‍ ആന്‍ പഠിപ്പിക്കുന്നുണ്ട്. സംഘടനയില്‍ നിന്ന് ആരും ഇതിനെതിരെ രംഗത്തെത്തിയിട്ടില്ല” പ്രതിനിധി കൂട്ടിച്ചേർത്തു.

കശ്മീരി അസ്തിത്വത്തിന് വേണ്ടിയുള്ള പോരാട്ടം

ഈ പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത് കശ്മീരിലെ പ്രാദേശിക ജനതയാണ്. കശ്മീരി അസ്തിത്വം തിരിച്ചുപിടിക്കാനുള്ള സംരംഭമായാണ് അവര്‍ ഇതിനെ കാണുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഏകല്‍ വിദ്യാലയം പ്രദേശത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി ഈ സംരംഭത്തിന് പിന്തുണ വര്‍ധിച്ചുവരികയാണ്.

പരസ്യം ചെയ്യൽ

എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന് ശേഷമാണ് പദ്ധതിയിലേക്ക് ആളുകള്‍ എത്താന്‍ തുടങ്ങിയതെന്ന പ്രചാരണം ശരിയല്ലെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗങ്ങള്‍ പറയുന്നു. ദേശീയോദ്ഗ്രഥനമെന്ന ആശയത്തോട് പ്രാദേശിക ജനത കൂടുതല്‍ അനുഭാവം കാണിക്കുന്നുവെന്നും അതിന്റെ ഭാഗമായി മാറ്റങ്ങളുണ്ടാകുന്നുവെന്നുമാണ് മുതിര്‍ന്ന അംഗങ്ങളുടെ വിലയിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിക്‌സിത് ഭാരത് വിക്‌സിത് ജമ്മു കശ്മീര്‍ സമ്മേളനം കഴിഞ്ഞ മാസം കശ്മീരില്‍ വെച്ച് നടന്നിരുന്നു. വലിയ പ്രതികരണമാണ് പരിപാടിയ്ക്ക് ലഭിച്ചതെന്നും അംഗങ്ങള്‍ പറയുന്നു.

പരസ്യം ചെയ്യൽ

സ്‌കൂളുകളുടെ നടത്തിപ്പിനായി ഏകല്‍ വിദ്യാലയ അഭിയാന് നാല് തലത്തില്‍ വ്യാപിച്ചിരിക്കുന്ന ഘടനയുണ്ട്. അഞ്ചല്‍ അഭിയാന്‍ പ്രമുഖ് (ഏരിയ ഹെഡ്), പ്രശിക്ഷന്‍ പ്രമുഖ് (ടീച്ചിംഗ് ഹെഡ്), മൂല്യയങ്കന്‍ പ്രമുഖ് (മൂല്യനിര്‍ണയ തലവന്‍), ജാഗരണ്‍ പ്രമുഖ് (ക്യാംപെയ്ന്‍ ഹെഡ്) എന്നിവരാണിതില്‍ ഉള്‍പ്പെടുന്നത്. ഈ പദവികളിലെല്ലാം കശ്മീരി മുസ്ലീങ്ങളും പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന് മുതിര്‍ന്ന കമ്മിറ്റി അംഗം പറയുന്നു.

70 ശതമാനത്തിലധികം അധ്യാപകരും സ്ത്രീകളാണ്. ജമ്മു കശ്മീരിലെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സിലബസാണ് പദ്ധതി പിന്തുടരുന്നത്.

“ചില കുട്ടികളുടെ ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ പോലുമില്ല. ചിലര്‍ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ്. വിദ്യാഭ്യാസ ചെലവ് താങ്ങാനാകാതെ വരുന്നവരാണിവര്‍,” ഒരു അധ്യാപിക പറഞ്ഞു.

പരസ്യം ചെയ്യൽ

“കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം കൊടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പൊതു വിഷയങ്ങളെക്കൂടാതെ ദേശീയ ആശയങ്ങളെപ്പറ്റിയും കാശ്മീരി അസ്തിത്വത്തെപ്പറ്റിയും അവരെ ഞങ്ങള്‍ പഠിപ്പിക്കുന്നു. കശ്മീരിന്റെ ചരിത്രത്തെപ്പറ്റിയും അവരെ പഠിപ്പിക്കുന്നു,” അധ്യാപിക കൂട്ടിച്ചേർത്തു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Exclusive #കശമരല #സവഭരതയട #സകളകള #1250ഓള #പഠപപകകനനത #ഭരതയതയ #കശമർ #സസകരവ