0

Electoral Roll Revision, No Contest From Oppn Behind Low Voter Turnout – News18 മലയാളം

Share

വോട്ടര്‍പ്പട്ടിക പരിഷ്‌കരണവും പ്രതിപക്ഷത്ത് നിന്നുള്ള മത്സരക്കുറവുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ടത്തിലെ വോട്ടര്‍മാരുടെ എണ്ണം കുറയാനുള്ള കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍-ചീഫ് രാഹുല്‍ ജോഷിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ 400 സീറ്റ് എന്‍ഡിഎയും 370 സീറ്റ് ബിജെപിയും നേടുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

’’ തീര്‍ച്ചയായും. വോട്ടെണ്ണല്‍ ദിവസം 12:30 കഴിയുമ്പോള്‍ തന്നെ എന്‍ഡിഎ മുന്നണി 400 സീറ്റ് നേടിയെന്ന വാര്‍ത്ത നിങ്ങള്‍ കേട്ടിരിക്കും. വീണ്ടും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തും. വോട്ടര്‍മാരുടെ എണ്ണം കുറയാന്‍ വേറെയും കാരണങ്ങളുണ്ട്. ഏകദേശം 12 വര്‍ഷത്തിന് ശേഷമാണ് വോട്ടര്‍പ്പട്ടിക പരിഷ്‌കരിച്ചത്. രണ്ടാമതായി മറുവശത്ത് നിന്ന് ശക്തമായ ഒരു മത്സരമില്ല. അതും പോളിംഗ് ശതമാനത്തെ ബാധിക്കും. ഇക്കാര്യത്തില്‍ ഞാനും എന്റെ പാര്‍ട്ടിയും വിശദമായ വിശകലനമാണ് നടത്തിയത്. ആദ്യ രണ്ട് ഘട്ടത്തില്‍ നിന്ന് 100 സീറ്റുകള്‍ നേടി മൂന്നാം ഘട്ട തെരഞ്ഞെടുപ്പിലേക്ക് ഞങ്ങള്‍ നീങ്ങുകയാണെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ 400 സീറ്റ് കടക്കുകയെന്നതില്‍ മറ്റ് വെല്ലുവിളികളൊന്നും ഉണ്ടാകില്ലെന്ന് കരുതുന്നു,’’ അമിത് ഷാ പറഞ്ഞു.

പരസ്യം ചെയ്യൽ

Also read-Amit Shah Interview: ‘തോൽക്കുമ്പോൾ വോട്ടിങ് മെഷീനിനെ കുറ്റം പറയുന്നത് ശരിയല്ല;‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി’ൽ തീരുമാനം എടുക്കുന്നത് പാർലമെന്റ്’: അമിത് ഷാ

ഒന്നാം ഘട്ടത്തില്‍ 102 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തില്‍ 88 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ പോളിംഗ് ശതമാനം 66.14 ആണ്. രണ്ടാം ഘട്ടത്തില്‍ 66.71 ശതമാനം പോളിംഗും നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

എന്നാല്‍ പോളിംഗ് ശതമാനം പ്രഖ്യാപിച്ചതിലെ കാലതാമസത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തുകയും ചെയ്തു. ഏപ്രില്‍ 19നായിരുന്നു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. ഏകദേശം 11 ദിവസം കഴിഞ്ഞാണ് പോളിംഗ് ശതമാനം പ്രഖ്യാപിച്ചത്.

പരസ്യം ചെയ്യൽ

ഒന്നാം ഘട്ടത്തില്‍ വോട്ട് ചെയ്തവരില്‍ 66.22 ശതമാനം പേര്‍ പുരുഷന്‍മാരാണെന്നും 66.07 ശതമാനം പേര്‍ സ്ത്രീകളാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ട് ചെയ്തവരില്‍ 31.32 ശതമാനം പേര്‍ ഭിന്നലിംഗത്തില്‍പ്പെട്ടവരാണെന്നും രേഖകകളില്‍ പറയുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടത്തില്‍ 69.43 ആയിരുന്നു പോളിംഗ് ശതമാനം.

ഏപ്രില്‍ 26നായിരുന്നു രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ വോട്ട് ചെയ്ത പുരുഷന്‍മാരുടെ എണ്ണം 66.99 ശതമാനമാണ്. സ്ത്രീകളുടെ പോളിംഗ് ശതമാനം 66.42 ആണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഭിന്നലിംഗത്തില്‍ നിന്നുള്ള പോളിംഗ് ശതമാനം 23.86 ശതമാനമാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തിലെ പോളിംഗ് ശതമാനം 69.64 ആയിരുന്നു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Electoral #Roll #Revision #Contest #Oppn #Voter #Turnout #News18 #മലയള