0

Asif Ali | ആസിഫ് അലിക്കൊപ്പം പ്രജേഷ് സെൻ; പുതിയ ചിത്രം ‘ ഹൗഡിനി’ ചിത്രീകരണമാരംഭിച്ചു – News18 മലയാളം

Share

മലയാളി പ്രേക്ഷകന് എന്നും നെഞ്ചോടു ചേർത്തു വെക്കാൻ ഒരു പിടി ചിത്രങ്ങൾ സംവിധാനം ചെയ്ത ജി. പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഹൗഡിനി’ കോഴിക്കോട്ടാരംഭിച്ചു. ജയസൂര്യ ചിത്രങ്ങളുടെ സംവിധായകനായ പ്രജേഷ് സെൻ ഇക്കുറി ആസിഫ് അലിക്കൊപ്പമാണ് സ്‌ക്രീനിലെത്തുക.

ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ചിത്രങ്ങളാണ് പ്രജേഷ് സെന്നിൻ്റെ ചിത്രങ്ങൾ. ശ്രീകൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബർ ആറ് ബുധനാഴ്ച്ചയായിരുന്നു തുടക്കം.

തുടക്കം ഗുരുസ്മരണയിൽ

പ്രജേഷ് സെന്നിൻ്റെ ഗുരുനാഥനായ സംവിധായകൻ സിദ്ദിഖിൻ്റെ അനുസ്മരണത്തിലാണ് ചിത്രീകരണത്തിനു തുടക്കമായത്. ഫുട്ബോൾ താരം വി.പി. സത്യൻ്റെ ഭാര്യ അനിതാ സത്യൻ സ്വിച്ചോണ് കർമ്മം നിർവ്വഹിച്ചുകൊണ്ടായിരുന്നു ചിത്രീകരണമാരംഭിച്ചത്. ബിജിത്ത് ബാല ഫസ്റ്റ് ക്ലാപ്പും നൽകി.

പരസ്യം ചെയ്യൽ

ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ. റായിയുടെ നിർമ്മാണക്കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ്മ മീഡിയാ ആൻഡ് എൻ്റർടൈൻമെൻ്റ്സിനൊപ്പം ഷൈലേഷ് ആർ. സിങ്ങും പ്രജേഷ് സെൻ മൂവി ക്ലബ്ബും സഹകരിച്ചാണ് ചിത്രം ഒരുക്കുന്നത്.

Also read: Jawan | വിറ്റത് 7 ലക്ഷത്തിലധികം ടിക്കറ്റുകൾ; കോടികൾ വാരി ‘ജവാൻ’ അഡ്വാൻസ് ബുക്കിംഗ്

പ്രജേഷ് സെന്നിൻ്റെ കഴിഞ്ഞ മൂന്നു ചിത്രങ്ങളിലേയും നായകൻ ജയസുര്യയായിരുന്നുവെങ്കിൽ ഈ ചിത്രത്തിൽ ആസിഫ് അലിയാണ് നായകനാകുന്നത്.

മാജിക്കാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ്‌ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

മജീഷ്യൻ അനന്തൻ എന്ന കഥാപാത്രത്തെ ആസിഫ് അലി ഭദ്രമാക്കുന്നു ‘
തമിഴിലേയും, മലയാളത്തിലേയും പ്രമുഖ താരങ്ങൾ ചിത്രത്തിലുണ്ട്.
ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി തുടങ്ങിയവർ അഭിനേതാക്കളിൽ പ്രധാനികളാണ്. തെരഞ്ഞെടുത്ത ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബിജിബാലിന്റേതാണ് സംഗീതം.

നൗഷാദ് ഷെരിഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് – ബിജിത്ത് ബാല, കലാസംവിധാനം – ത്യാഗു തവനൂർ, മേക്കപ്പ് – അബ്ദുൾ റഷീദ്, കോസ്റ്റ്യും ഡിസൈൻ – ആഫ്രിൻ കല്ലാൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ, ടൈറ്റിൽ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ, നിശ്ചല ഛായാഗ്രഹണം – ലിബിസൺ ഗോപി, ഡിസൈൻ – താ മിർ ഓക്കെ, പബ്ലിസിറ്റി ഡിസൈൻ – ബ്രാൻ്റ് പിക്സ്, പ്രൊഡക്ഷൻ മാനേജർ – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മനോജ് എൻ., പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – ലിബിസൺ ഗോപി.

പരസ്യം ചെയ്യൽ

കോഴിക്കോട്, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

Summary: Asif Ali, Prajesh Sen movie Houdini starts rolling on Srikrishna Jayanthi day. Shooting commenced on the day of Srikrishna Jayanthi. This is the first time Prajesh Sen is directing Asif Ali

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#Asif #Ali #ആസഫ #അലകകപപ #പരജഷ #സൻ #പതയ #ചതര #ഹഡന #ചതരകരണമരഭചച #News18 #മലയള