0

25ാം ഗ്രാൻഡ് സ്ലാം നേട്ടത്തിന് തൊട്ടരികെ ജോക്കോവിച്ചിനെ വീഴ്ത്തി 22 കാരൻ| Australian Open 2024 Jannik Sinner beats Novak Djokovic to Reach Final – News18 മലയാളം

Share

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നൊവാക് ജോക്കോവിച്ച് സെമിയില്‍ പുറത്ത്. സെമി ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നറിനോടാണ് താരം പരാജയപ്പെട്ടത്. സ്കോർ (6-1, 6-2, 6-7, 6-3). മൂന്ന് മണിക്കൂര്‍ 23 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് യാനിക്കിന്റെ വിജയം. 2018ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് പരാജയപ്പെടുന്നത്.

ഇറ്റാലിയന്‍ താരത്തിന്റെ ആദ്യഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്.  പരാജയത്തോടെ ഓസ്ട്രലിയന്‍ ഓപ്പണില്‍ പതിനൊന്നാം കീരിടത്തിലേക്കും 25ാം ഗ്രാന്‍ഡ് സ്ലാം കീരീട നേട്ടത്തിലേക്കുമുള്ള ജോക്കോവിച്ചിന്റെ കുതിപ്പിന് വിരാമമായി. ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമി മത്സരത്തില്‍ ജോക്കോവിച്ച് പരാജയപ്പെടുന്നത്.

പരസ്യം ചെയ്യൽ

ആദ്യ രണ്ട് സെറ്റുകള്‍ക്ക് പിന്നിലായ ജോക്കോവിച്ച് മൂന്നാം സെറ്റ് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന സെറ്റില്‍ യാനിക്കിനുമുന്നില്‍ പരാജയപ്പെടുകയായിരുന്നു. അലക്‌സാണ്ടര്‍ സെവ്‌റേവ്- ദാനിയല്‍ മെദ്വദേവ് സെമിയിലെ വിജയിയെ യാനിക് സിന്നര്‍ ഫൈനലില്‍ നേരിടുക. മെല്‍ബണ്‍ പാര്‍ക്കില്‍ പരാജയമറിയാത്ത 33 മത്സരങ്ങൾക്ക് ശേഷമായിരുന്നു ജോക്കോവിച്ച് സിന്നറിനെ നേരിട്ടത്. ‌

Summary: Jannik Sinner staged a massive upset at the Australian Open by knocking out Novak Djokovic from the Australian Open on Friday. Sinner ended Djokovic’s record 33-match winning streak at Melbourne Park.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഗരൻഡ #സല #നടടതതന #തടടരക #ജകകവചചന #വഴതത #കരൻ #Australian #Open #Jannik #Sinner #beats #Novak #Djokovic #Reach #Final #News18 #മലയള