0

2030ഓടെ ഫ്രാൻസിൽ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾ; പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ റിപ്പബ്ലിക് ദിന സമ്മാനം| France Targets 30000 Indian Students by 2030 says President Emmanuel Macron – News18 മലയാളം

Share
Spread the love

ന്യൂഡൽഹി: ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് പ്രസി‍ന്റ് ഇമ്മാനുവൽ മാക്രോണിന്റെ റിപ്പബ്ലിക് ദിന സമ്മാനം. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച്‌ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തന്റെ രാജ്യത്ത്‌ പഠനം ഉറപ്പാക്കുമെന്ന് അറിയിച്ചു. 2030ഓടെ ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണം30000 ആക്കുക എന്നതാണ് ലക്ഷ്യമെന്ന്‌ ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു.

ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർത്ഥികളെ സർവ്വകലാശാലകളിൽ ചേരാൻ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കും. ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

“എല്ലാവർക്കും ഫ്രഞ്ച്, മെച്ചപ്പെട്ട ഭാവിക്കായി ഫ്രഞ്ച്” എന്ന് പേരിട്ടിരിക്കുന്ന സംരംഭം ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവിദ്യാലയങ്ങളിൽ പുതിയ ഭാഷാ പഠന പാതകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു. പുതിയ ഫ്രഞ്ച് പഠന കേന്ദ്രങ്ങളുടെ സമാരംഭവും അലയൻസസ് ഫ്രാങ്കൈസസ് ശൃംഖലയുടെ വളർച്ചയും ഈ സംരംഭത്തിന് തുടക്കം കുറിക്കും’’- ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിലെത്തുന്നതിനുള്ള കടമ്പകൾ ലഘൂകരിക്കുന്നതിനുള്ള പദ്ധതി വിശദീകരിച്ച് മാക്രോൺ പറഞ്ഞു.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

നിലവിൽ ക്യുഎസ് റാങ്കിംഗിൽ 35 ഫ്രഞ്ച് സർവ്വകലാശാലകളും ടൈംസ് ഉന്നത വിദ്യാഭ്യാസ റാങ്കിംഗിൽ ഏകദേശം 15 ഉം സ്ഥാപനങ്ങളും ഉള്ളകാര്യം മാക്രോൺ അടിവരയിട്ടു പറഞ്ഞു. “ഫ്രാൻസിലേക്ക് വരിക എന്നാൽ മികവ് തേടുക” എന്നാണ്. ഈ പ്രതിബദ്ധത ഒരു പ്രധാന അന്താരാഷ്ട്ര അക്കാദമിക് ഹബ്ബായി സ്വയം സ്ഥാപിക്കാനുള്ള ഫ്രാൻസിന്റെ ലക്ഷ്യവുമായി യോജിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

പരസ്യം ചെയ്യൽ

ഇന്ത്യയ്ക്കും ഫ്രാൻസിനും ഒരുമിച്ച് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. നിങ്ങളിലൂടെ അത് നേടുമെന്നും മാക്രോൺ യുവതയോട് പറഞ്ഞു. ‘റിപ്പബ്ലിക് ദിനത്തിൽ എന്റെ ഊഷ്മളമായ ആശംസകൾ. നിങ്ങളോടൊപ്പമുണ്ടായതിൽ സന്തോഷവും അഭിമാനവുമുണ്ട്‌’ – പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

Summary: President of France Emmanuel Macron presented an ambitious plan to welcome 30,000 Indian students to France by 2030. The post shared by President Macron in X platforms reads, “30,000 Indian students in France in 2030. It’s a very ambitious target, but I am determined to make it happen.”

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#2030ഓട #ഫരൻസൽ #ഇനതയൻ #വദയർതഥകൾ #പരസഡനറ #ഇമമനവല #മകരണനറ #റപപബലക #ദന #സമമന #France #Targets #Indian #Students #President #Emmanuel #Macron #News18 #മലയള


Spread the love