0

100% പ്ലേസ്മെന്റ് ഗ്യാരണ്ടിയുള്ള MBA കോഴ്സ് മുംബൈ IIM ൽ ചെയ്യണോ?

Share
Spread the love

രാജ്യാന്തര നിലവാരമുള്ള മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ മുംബൈ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റിൽ (IIM) മാ​സ്റ്റ​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 2024-26 അധ്യയന വ​ർ​ഷ​ത്തെയാക്കാണ്  പ്രവേശനം. 2000 രൂ​പയാണ് അ​പേ​ക്ഷ​ഫീ​സ് എന്നാൽ എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അപേക്ഷാ ഫീസായ 1000 രൂ​പ നൽകിയാൽ മ​തി.

100% പ്ലേസ്മെന്റ് ഗ്യാരണ്ടിയുള്ള എം.ബി.എ കോഴ്സിന് മൊത്തം ഫീസ് 21 ലക്ഷം രൂപയാണ്. രണ്ടുവർഷമാണ്  കോഴ്സ് കാലാവധി . നിർദ്ദിഷ്ട കോഴ്സുകളിൽ പഠിക്കുന്ന അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ​യും പ്രവേശനത്തിന് പ​രി​ഗ​ണി​ക്കും

പരസ്യം ചെയ്യൽ

വിവിധ പ്രോഗ്രാമുകൾ

1.എം.​ബി.​എ (ഓ​പ​റേ​ഷ​ൻ​സ് & സപ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്റ്)
2.എം.​ബി.​എ (സ​സ്റ്റൈ​ന​ബി​ലി​റ്റി മാനേ​ജ്മെ​ന്റ്)

അപേക്ഷാ യോഗ്യത

1.ഐ.ഐ.എം. ക്യാറ്റ് 2023 യോഗ്യത നേടിയ ആളായിരിക്കണം.

2. 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ CGPAയി​ൽ കു​റ​യാ​തെ ബി​രു​ദം വേണം. എന്നാൽ എസ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്നവ​ർ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി.

3. എം.​ബി.​എ (ഓ​പ​റേ​ഷ​ൻ​സ് & സപ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്റ്) പ്രോ​ഗ്രാം​ പ്ര​വേ​ശ​ന​ത്തി​ന് ഏ​തെ​ങ്കി​ലും ബ്രാ​ഞ്ചി​ൽ മു​ഴു​വ​ൻ സ​മ​യ ബി.​ഇ/​ബി.​ടെ​ക് 50 ശ​ത​മാ​നം മാ​ർ​ക്കോടെ വി​ജ​യി​ച്ച​വ​ർ​ക്കും എം.​എ​സ് സി (​മാ​ത്ത​മാ​റ്റി​ക്സ്/​സ്റ്റാ​റ്റി​സ്റ്റി​ക്സ്) അ​ഞ്ചു​വ​ർ​ഷ​ത്തെ ഡ്യു​വ​ൽ ഡി​ഗ്രി (മാ​ത് സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ടി​ങ്) ബി.​എ​സ്/​ബി.​ടെക് (ഇ​ക്ക​ണോ​മി​ക്സ്) (നാ​ലു വ​ർ​ഷം) 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പാ​സാ​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എസ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്നവ​ർ​ക്ക് 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി.

പരസ്യം ചെയ്യൽ

തെരഞ്ഞെടുപ്പ്

ഐ.​ഐ.​എം കാ​റ്റ്-2023 സ്കോ​ർ, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം, അ​ക്കാ​ദ​മി​ക മിക​വ്, വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സ് എന്നിവ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തെരഞ്ഞെടുപ്പ്.

പ്ര​വേ​ശ​ന വി​ജ്ഞാ​പ​നത്തിന്
www.iimmumbai.ac.in/admission-2024

അപേക്ഷാ സമർപ്പണത്തിന്
www.iimmumbai.ac.in

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#പലസമനറ #ഗയരണടയളള #MBA #കഴസ #മബ #IIM #ൽ #ചയയണ


Spread the love