0

ഹോളി ആഘോഷത്തിനിടെ സ്‌കൂട്ടിയില്‍ അഭ്യാസപ്രകടനം; യുവതിക്ക് 33000 രൂപ പിഴ

Share

ഹോളി ആഘോഷത്തിനിടെ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ അഭ്യാസപ്രകടനം നടത്തി യുവതിക്ക് പിഴ ചുമത്തി പോലീസ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു യുവാവാണ് വാഹനമോടിച്ചിരുന്നത്. പിന്നിലെ സീറ്റില്‍ രണ്ടും കൈയ്യും നീട്ടി യുവതി നില്‍ക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവര്‍ക്കെതിരെ പിഴ ചുമത്തി. ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്ന നടുറോഡിലായിരുന്നു ഇവരുടെ അഭ്യാസ പ്രകടനം.

പരസ്യം ചെയ്യൽ

ആദ്യം വാഹനത്തില്‍ കയറി നിന്ന യുവതി രണ്ടും കൈയ്യും നീട്ടി ടൈറ്റാനിക് പോസില്‍ നില്‍ക്കുകയായിരുന്നു. കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ യുവതി നിയന്ത്രണം തെറ്റി റോഡിലേക്ക് വീഴുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നോയിഡ പോലീസ് ഇവര്‍ക്കെതിരെ 33000 രൂപ പിഴ ചുമത്തി. ഒന്നിലധികം തവണ നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ പോലീസ് പിഴ ചുമത്തിയത്. സ്‌കൂട്ടറിൽ അഭ്യാസപ്രകടനം നടത്തുന്ന മറ്റൊരു വീഡിയോയും യുവതിയുടേതായി പ്രചരിക്കുന്നുണ്ട്.

പരസ്യം ചെയ്യൽ
പരസ്യം ചെയ്യൽ

ഈ വീഡിയോയില്‍ സ്‌കൂട്ടറിന്റെ പിന്‍ സീറ്റില്‍ മറ്റൊരു പെണ്‍കുട്ടിയുമായി മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന രീതിയില്‍ ഇരിക്കുകയാണ് യുവതി. മറ്റൊരു യുവാവാണ് അപ്പോള്‍ വാഹനം ഓടിച്ചിരുന്നത്. വാഹനം മുന്നോട്ട് പോകെ നിറങ്ങള്‍ പരസ്പരം ഇവര്‍ വാരിവിതറുന്നതും വീഡിയോയിൽ കാണാം. സമാനമായ സംഭവം ഡല്‍ഹിയിലും നടന്നിരുന്നു. ഇത്തരത്തില്‍ സ്‌കൂട്ടറിൽ അഭ്യാസ പ്രകടനം നടത്തിയ യുവതികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#ഹള #ആഘഷതതനട #സകടടയല #അഭയസപരകടന #യവതകക #രപ #പഴ