0

ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ ബിരുദ പഠനമാണോ ലക്ഷ്യം; ഇപ്പോൾ അപേക്ഷിക്കാം| apply for nchm jee 2024 to study degree courses in hotel management – News18 മലയാളം

Share
Spread the love

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ (എൻ.സി.എച്ച്.എം.& സി.ടി.) അഫിലിയേഷനുള്ള രാജ്യത്തെ വിവിധ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബിരുദപഠനത്തിനു വേണ്ടി നടത്തപ്പെടുന്ന പ്രവേശന പരീക്ഷയാണ് NCHM JEE 2024. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.), എൻ.സി.എച്ച്.എം.നടത്തുന്ന ജെ.ഇ.ഇ. പരീക്ഷയിലൂടെ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷനിലെ ബി.എസ് സി. മൂന്നുവർഷ പ്രോഗ്രാമിലേയ്ക്കാണ്, പ്രവേശനം . നാലാംവർഷം പഠിക്കാനും ഓണേഴ്സ് ബിരുദം നേടാനും പ്രോഗ്രാമിൽ അവസരമുണ്ടാകും. ഹോസ്പിറ്റാലിറ്റി മേഖലയിലെ സൂപ്പർവൈസറിതലങ്ങളിൽ പ്രവർത്തിക്കാനാവശ്യമായ നൈപുണികളും അറിവും മനോഭാവവും പഠിതാക്കളിൽ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന പാഠ്യപദ്ധതിയാണ് കോഴ്സിനുള്ളത്.

പരസ്യം ചെയ്യൽ

പ്ലസ്ടു വിദ്യാർത്ഥികൾക്കും ഇപ്പോൾ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവസരമുണ്ട്. ഏപ്രിൽ 7 വരെ ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. ജെ.ഇ.ഇ. 2024) രാജ്യത്തെ വിവിധ കേ ന്ദ്രങ്ങളിൽ വെച്ച് മെയ് 11-ന് ശനിയാഴ്ച നടക്കും. കംപ്യൂട്ടർ അധിഷ്ഠിത(CBT) പരീക്ഷയായിട്ടായിരിക്കും പ്രവേശന പരീക്ഷ നടത്തപ്പെടുക.

വിവിധ പഠന മേഖലകൾ

1.ഫുഡ് പ്രൊഡക്ഷന്‍
2.ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ്
3.ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍
4.ഹൗസ് കീപ്പിങ്
5.ഹോട്ടൽ അക്കൗണ്ടൻസി
6.ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി
7.ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്
8.ഫെസിലിറ്റി പ്ലാനിങ്
9.ഫിനാൻഷ്യൽ/സ്ട്രാറ്റജിക് മാനേജ്മെന്റ്
10.ടൂറിസം മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റ്

പരസ്യം ചെയ്യൽ

പഠന സൗകര്യം

രാജ്യത്താകമാനം വിവിധ സ്ഥാപനങ്ങളിലായി 11,965 സീറ്റുകളുണ്ട്.കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ (21+28 എണ്ണം), പൊതുമേഖലാസ്ഥാപനം (1), സ്വകാര്യസ്ഥാപനങ്ങൾ (25) ഉൾപ്പെടെ 75 ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പ്രോഗ്രാം നടത്തുന്നത്.

കേരളത്തിലും പ്രവേശനം

സർക്കാർ – സ്വകാര്യ മേഖലകളിലായി നമ്മുടെ സംസ്ഥാനത്തും സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ വിവിധ സ്ഥാപനങ്ങളുടെ വിവരങ്ങൾ താഴെ നൽകുന്നു.

സർക്കാർ സ്ഥാപനങ്ങൾ

1.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, തിരുവനന്തപുരം (കേന്ദ്രസർക്കാർ സ്ഥാപനം- 298 സീറ്റ്)
2.സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴിക്കോട് (സംസ്ഥാനസർക്കാർ സ്ഥാപനം- 90 സീറ്റ്).

പരസ്യം ചെയ്യൽ

സ്വകാര്യസ്ഥാപനങ്ങൾ

1.മൂന്നാർ കാറ്ററിങ് കോളേജ്, മൂന്നാർ (120 സീറ്റ് )
2.ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, വയനാട്-(120 സീറ്റ്)

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഹടടൽ #മനജമനറ #മഖലയൽ #ബരദ #പഠനമണ #ലകഷയ #ഇപപൾ #അപകഷകക #apply #nchm #jee #study #degree #courses #hotel #management #News18 #മലയള


Spread the love