0

ഹൈക്കോടതി| patna high court says calling wife Bhoot or Pisach not cruelty under Section 498A IPC – News18 മലയാളം

Share

ഭൂതം, പിശാച് എന്നിങ്ങനെ ഭാര്യയെ വിളിക്കുന്നത് ഐപിസി സെക്ഷന്‍ 498 എ പ്രകാരം ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് പാട്‌ന ഹൈക്കോടതി. പങ്കാളികള്‍ ഉപയോഗിക്കുന്ന മോശം വാക്കുകള്‍ വിവാഹമോചന കേസുകളിലെ ക്രൂരതയുടെ പരിധിയില്‍ വരില്ലെന്ന് ജസ്റ്റിസ് ബിബേക് ചൗധരി പറഞ്ഞു.

’’ ഒരു വ്യക്തിയെ ഭൂതം, പിശാച് എന്ന് വിളിക്കുന്നത് ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് എതിര്‍ഭാഗം അഭിഭാഷകന്‍ പറയുന്നത് കേട്ടു. ആ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറല്ല. പ്രശ്‌നങ്ങളുള്ള ദാമ്പത്യത്തില്‍ പങ്കാളികള്‍ പരസ്പരം മോശം വാക്കുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. അത്തരം ആരോപണങ്ങളെ ക്രൂരതയുടെ പരിധിയില്‍ കൊണ്ടുവരാനാകില്ല,’’ കോടതി പറഞ്ഞു.

പരസ്യം ചെയ്യൽ

അതുകൊണ്ട് പ്രതിയായ പുരുഷനും പിതാവിനുമെതിരെ സെക്ഷന്‍ 498 എ ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെയും പിതാവിന്റെയും റിവ്യൂ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

Also Read-
ഭാര്യയെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് വിളിച്ച ഭര്‍ത്താവിനോട് മൂന്നു കോടി രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി

ഇയാളുടെ ഭാര്യയുടെ പിതാവാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. മകളെ വിവാഹം കഴിക്കുന്നതിന് മുമ്പ് സ്ത്രീധനമായി ഇരുവരും മാരുതി കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അതിന്റെ പേരില്‍ മകളെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് ഉപദ്രവിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം കത്തുകളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും പിതാവ് പറഞ്ഞു.

കേസ് പരിഗണിച്ച വിചാരണ കോടതി ഭര്‍ത്താവിനും പിതാവിനും ഒരു വര്‍ഷത്തെ കഠിന തടവ് വിധിച്ചിരുന്നു. ഈ വിധിയ്‌ക്കെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഏകപക്ഷീയമായാണ് തങ്ങളെ ശിക്ഷിച്ചതെന്ന് ഇവര്‍ ഹൈക്കോടതിയില്‍ വാദിച്ചു.

ശാരീരികമായി പീഡിപ്പിച്ചെന്നാണ് ഭാര്യ ആരോപിച്ചത്. എന്നാല്‍ അതിന് ആവശ്യമായ മെഡിക്കല്‍ പരിശോധനകളൊന്നും തന്നെ നടത്തിയിട്ടില്ലെന്നും ഇരുവരും നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പരസ്യം ചെയ്യൽ

പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികളുടെ മൊഴി വിചാരണ കോടതി കണക്കിലെടുത്തില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ബന്ധുക്കളും പ്രദേശവാസികളുമാണ് സാക്ഷി പറയാനെത്തിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Also Read-
ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് ഭർത്താവിനെ പരസ്യമായി അപമാനിക്കുന്നത് മാനസികപീഡനം; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

ഭര്‍ത്താവും കുടുംബവും യുവതിയെ ഭൂതം എന്നും പിശാചെന്നും വിളിച്ച് അപമാനിച്ചിരുന്നുവെന്നും ഭാര്യയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. അത് ക്രൂരതയാണെന്നും ഇവര്‍ വാദിച്ചു.

എന്നാല്‍ പരാതിക്കാര്‍ പരാമര്‍ശിച്ച കത്തുകള്‍ വിചാരണ വേളയില്‍ ഹാജരാക്കിയിട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തി. ഹര്‍ജിക്കാരും പരാതിക്കാരന്റെ മകളും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സ്ത്രീധനം ആവശ്യപ്പെട്ടതിനോ ക്രൂരമായി പെരുമാറിയതോ തെളിയിക്കുന്ന രേഖകളൊന്നും പരാതിക്കാര്‍ ഹാജരാക്കിയിട്ടില്ല. അതായത് വ്യക്തി വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയാണിതെന്ന് വ്യക്തമായിക്കഴിഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.

പരസ്യം ചെയ്യൽ

തുടര്‍ന്ന് ഹൈക്കോടതി ഭര്‍ത്താവും അദ്ദേഹത്തിന്റെ പിതാവും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി അംഗീകരിക്കുകയും വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കുകയും ചെയ്തു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഹകകടത #patna #high #court #calling #wife #Bhoot #Pisach #cruelty #Section #498A #IPC #News18 #മലയള