0

ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു|dhse-kerala-plus-two-result-2024 higher-secondary vhsce examination-result-announced – News18 മലയാളം

Share
Spread the love

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. 2,94,888  വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാള്‍ 4.26 ശതമാനം കുറവ്. പ്ലസ് ടു സയൻസ്-84.84%, ഹ്യുമാനിറ്റീസ്-67.09%, കൊമേഴ്സ്-76,11%. വിജയ ശതമാനം കൂടുതൽ എറണാകുളം (84.12). കുറവ് വയനാട് (72.13). 63 സ്കൂളുകൾക്ക് 100 മേനി.

സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെയാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം. മേയ് 25 നായിരുന്നു 2022-2023 അധ്യയന വര്‍ഷത്തെ പരീക്ഷാ ഫലപ്രഖ്യാപനം നടത്തിയത്.

പരസ്യം ചെയ്യൽ

പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിവിധ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്. ഇത്തവണ, 4,41,120 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 പേർ ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളുംആണ്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഹയർസകകൻഡറ #വ.എചച.എസ.ഇ #ഫല #പരഖയപചചdhsekeralaplustworesult2024 #highersecondary #vhsce #examinationresultannounced #News18 #മലയള


Spread the love