0

സ്പോർട്സ് ലീഡർ ഓഫ് ദ ഇയർ പുരസ്കാരം റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിക്ക്

Share

റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി, സ്‌പോർട്‌സ് ലീഡർ ഓഫ് ദ ഇയർ – ഫീമെയിൽ പുരസ്കാരത്തിന് അർഹയായി. ന്യൂഡൽഹിയിൽ നടന്ന സി ഐ ഐ സ്‌കോർകാർഡ് 2023 ലാണ് ഇന്ത്യയുടെ കായിക മേഖലയെ നയിക്കുന്നതിൽ മാതൃകാപരമായ നേതൃത്വത്തിന് അവാർഡ് നൽകി ആദരിച്ചത്. കൂടാതെ, സ്പോർട്സ് പ്രൊമോട്ട് ചെയ്യുന്ന മികച്ച കോർപറേറ്റിനുള്ള അവാർഡും റിലയൻസ് ഫൗണ്ടേഷന് ലഭിച്ചു.

‘‘ഈ വർഷത്തെ സ്‌പോർട്‌സ് ലീഡർ , സ്‌പോർട്‌സ് പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ മികച്ച കോർപ്പറേറ്റ് എന്നിവയ്ക്കുള്ള സി ഐ ഐ സ്‌പോർട്‌സ് ബിസിനസ് അവാർഡുകൾ സ്വീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. 2023 യഥാർത്ഥത്തിൽ ഇന്ത്യയുടെ കായിക മികവിന്റെ വർഷമാണ്. നമ്മുടെ കായികതാരങ്ങൾ ഒന്നിലധികം കായിക ഇനങ്ങളിൽ ബഹുമതികൾ നേടി ആഗോള വേദിയിൽ രാജ്യത്തിന് അഭിമാനമായി. 141-ാമത് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി സെഷൻ മുംബൈയിൽ സംഘടിപ്പിച്ചുകൊണ്ട് 40 വർഷത്തിനു ശേഷം ഞങ്ങൾ ഒളിമ്പിക്‌സ് പ്രസ്ഥാനത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. റിലയൻസ് ഫൗണ്ടേഷനിൽ, ഇന്ത്യയുടെ യുവജനങ്ങൾക്ക് ലോകോത്തര അവസരങ്ങളും പിന്തുണയും നൽകാനും ഇന്ത്യയെ ആഗോള കായിക ശക്തിയായി മാറ്റാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’’, റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത എം അംബാനി പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#സപർടസ #ലഡർ #ഓഫ #ദ #ഇയർ #പരസകര #റലയൻസ #ഫണടഷൻ #ചയർപഴസൺ #നത #അബനകക