0

സീറ്റ് നിഷേധിക്കപ്പെട്ടതിന് കീടനാശിനി കുടിച്ച ഈറോഡ് എംപി ഗണേശമൂർത്തി ആശുപത്രിയിൽ മരിച്ചു

Share

തമിഴ്നാട്ടിലെ ഈറോഡ് ലോക്സഭാ മണ്ഡലത്തിലെ സിറ്റിങ് എം പിയും എംഡിഎംകെ നേതാവുമായ എ ഗണേശമൂർത്തി(77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോ​യ​മ്പത്തൂരിലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സീറ്റ് നിഷേധിക്കപ്പെട്ടതിന് കീടനാശിനി കുടിച്ച ആത്മഹത്യക്ക് ശ്രമിച്ചഗണേശമൂർത്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാർട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എം.എൽ.എയും രണ്ടുതവണ എംപിയുമായി.

Also read-സീറ്റ് കിട്ടാത്ത തമിഴ്നാട് എംപി കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ; മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് സൂചന

ഇത്തവണ ഈറോഡ് സീറ്റിൽ ഇൻഡി മുന്നണിയുടെ ഭാഗമായി ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം വിരുതുനഗർ സീറ്റാണ് ഘടകകക്ഷിയായ എംഡിഎംകെയ്ക്ക് വിട്ടുനൽകിയത്. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർത്ഥി. ഇപ്രാവശ്യവും പാർട്ടി തനിക്ക് സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു.

പരസ്യം ചെയ്യൽ

Also read-കേവലം 653 കോടി മാത്രം; ഈറോഡിലെ അണ്ണാ ഡിഎംകെ സ്ഥാനാർത്ഥിയുടെ ആസ്തി

എന്നാൽ മുതിർന്ന നേതാവായ ഇദ്ദേഹത്തോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും പറയപ്പെടുന്നു. ഇതിൽ ഇദ്ദേഹം മനോവിഷമത്തിൽ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. എംഎൽഎയും രണ്ടുതവണ എംപിയുമായി. ഡിഎംകെ, ഇടതു പാർട്ടി നേതാക്കൾ ആശുപത്രിയിൽ എത്തി ഗണേശമൂർത്തിയെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഈറോഡിൽ നടന്ന ഇൻഡി മുന്നണി കൺവൻഷനിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#സററ #നഷധകകപപടടതന #കടനശന #കടചച #ഈറഡ #എപ #ഗണശമർതത #ആശപതരയൽ #മരചച