0

സീറ്റ് കിട്ടാത്ത തമിഴ്നാട് എംപി കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ; മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് സൂചന

Share

തമിഴ്നാട്ടിലെ ഈറോഡ് ലോക്സഭാ മണ്ഡലത്തിലെ സിറ്റിങ് എം പിയും എംഡിഎംകെ നേതാവുമായ എ ഗണേശമൂർത്തിയെ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2.30നാണ് റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്കു മാറ്റി.

കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതായാണ് പ്രാഥമിക വിവരം. ഈറോഡ് ശൂരംപട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത്തവണ ഈറോഡ് സീറ്റിൽ ഇൻഡി മുന്നണിയുടെ ഭാഗമായി ഡിഎംകെയാണ് മത്സരിക്കുന്നത്. പകരം വിരുതുനഗർ സീറ്റാണ് ഘടകകക്ഷിയായ എംഡിഎംകെയ്ക്ക് വിട്ടുനൽകിയത്. എംഡിഎംകെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർത്ഥി. ഇപ്രാവശ്യവും പാർട്ടി തനിക്ക് സീറ്റ് നൽകുമെന്ന് ഗണേശമൂർത്തി എല്ലാവരോടും പറഞ്ഞിരുന്നു.

പരസ്യം ചെയ്യൽ

മുതിർന്ന നേതാവായ ഇദ്ദേഹത്തോട് ആലോചിക്കുക പോലും ചെയ്യാതെയാണ് പാർട്ടി സീറ്റ് വച്ചുമാറ്റം നടത്തിയതെന്നും പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും പറയപ്പെടുന്നു. ഇതിൽ ഇദ്ദേഹം മനോവിഷമത്തിൽ ആയിരുന്നുവെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. 77 വയസ്സുകാരനായ എ ഗണേശമൂര്‍ത്തി പാർട്ടിക്കുവേണ്ടി ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എംഎൽഎയും രണ്ടുതവണ എംപിയുമായി. ഡിഎംകെ, ഇടതു പാർട്ടി നേതാക്കൾ ആശുപത്രിയിൽ എത്തി ഗണേശമൂർത്തിയെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഈറോഡിൽ നടന്ന ഇൻഡി മുന്നണി കൺവൻഷനിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

Summary: A Ganeshamoorthy, sitting Lok Sabha MP from Erode constituency in Tamil Nadu, was rushed to a hospital after he allegedly consumed pesticide.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#സററ #കടടതത #തമഴനട #എപ #കടനശന #കഴചച #ഗരതരവസഥയൽ #മനവഷമതതൽ #ജവനടകകൻ #ശരമചചതനന #സചന