0

സിപിഎമ്മിനെതിരെ ഡിണ്ടിഗല്‍ സീറ്റിൽ SDPI; MGR സ്വന്തം പാർട്ടി ഉണ്ടാക്കിയ ശേഷം ആദ്യം ജയിച്ച മണ്ഡലം അണ്ണാ ഡിഎംകെ വിട്ടുകൊടുത്തു

Share

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിൽ സിപിഎമ്മിന് ഒരു സീറ്റിൽ മുഖ്യ എതിരാളി എസ്.ഡി.പി.ഐ. ഡിണ്ടിഗൽ സീറ്റാണ് ഇരു കക്ഷികളുടെയും പോരാട്ടത്തിന് വേദിയാകുക. അണ്ണാ ഡിഎംകെ സഖ്യകക്ഷിയായ എസ്.ഡി.പി.ഐക്ക് മത്സരിക്കാന്‍ ഡിണ്ടിഗല്‍ വിട്ടുകൊടുത്തതോടെയാണിത്. എസ്.ഡി.പിഐ സംസ്ഥാന പ്രസിഡന്‍റ് നെല്ലൈ മുബാറക് ആകും സ്ഥാനാര്‍ഥി.തമിഴ്‌നാട്ടിൽ ഈ സീറ്റിൽ മാത്രമാണ് പാർട്ടിയുടെ മത്സരം.

തമിഴ്‌നാട്ടിലെ മൂന്നു മുന്നണികളിലെയും പ്രധാനപാര്‍ട്ടികൾ ഇത്തവണ ഡിണ്ടിഗല്‍ സീറ്റ് സഖ്യകക്ഷികൾക്കാണ് നൽകിയത്. കോൺഗ്രസും മുസ്ലീം ലീഗും ഉൾപെടുന്ന ഡിഎംകെ മുന്നണി സീറ്റ് സിപിഎമ്മിനും ബിജെപി പിഎംകെയ്ക്കുമാണ് നൽകിയത്.

പരസ്യം ചെയ്യൽ

കഴിഞ്ഞ തവണ ഡിഎംകെ അഞ്ച് ലക്ഷം വോട്ടിന് അണ്ണാ ഡിഎംകെ സഖ്യത്തിലെ പിഎംകെയെ പരാജയപ്പെടുത്തിയ മണ്ഡലമാണിത്.ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ മത്സരിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റ് കോയമ്പത്തൂർ ഡിഎംകെ ഏറ്റെടുത്ത് പകരം ഡിണ്ടിഗല്‍ സീറ്റ് സിപിഎമ്മിന് കൈമാറുകയായിരുന്നു. സിറ്റിങ് സീറ്റായ തൊട്ടടുത്ത മധുരൈ മണ്ഡലത്തിലും സിപിഎം മത്സരിക്കുന്നു.

അണ്ണാ ഡിഎംകെയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയം നൽകിയ സീറ്റ് എന്ന പ്രത്യേകതയുമുണ്ട് ഡിണ്ടിഗല്‍ മണ്ഡലത്തിന്.തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്‍ (എംജിആര്‍) കരുണാനിധിയുമായി പിരിഞ്ഞ് അണ്ണാ ഡിഎംകെ രൂപീകരിച്ച ശേഷം ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചതാണ് ആ വിജയം.

പരസ്യം ചെയ്യൽ

ബിജെപിയുമായുള്ള ബന്ധത്തിൽ അകന്ന മുസ്ലീം വോട്ടര്‍മാരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് അണ്ണാഡിഎംകെ എസ്.ഡിപി.ഐയുമായി സഖ്യം ചേര്‍ന്നത്.അന്തരിച്ച വിജയ കാന്ത് സ്ഥാപിച്ച ദേശീയ ദ്രാവിഡ മുര്‍പോക്ക് കഴകം (ഡിഎംഡികെ), ദളിത് കക്ഷിയായ പുതിയ തമിഴകം എന്നീ പാർട്ടികളാണ് അണ്ണാ ഡിഎം കെയുടെ മറ്റ് സഖ്യ കക്ഷികള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ നെല്ലൈ മുബാറക്കിന്‍റെ വിജയം ഉറപ്പാക്കുമെന്ന് അണ്ണാ ഡിഎംകെ ട്രഷററും മുതിർന്ന നേതാവും സീറ്റിൽ നിന്ന് നാല് തവണ എംപിയുമരുന്ന ഡിണ്ടിഗൽ സി. ശ്രീനിവാസൻ പറഞ്ഞു.നിലവിലെ ഡിഎംകെ എംപി വേലുസാമി കഴിഞ്ഞ അഞ്ച് വർഷമായി ജനങ്ങൾക്കും മണ്ഡലത്തിനും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.

പരസ്യം ചെയ്യൽ

അണ്ണാ ഡിഎംകെ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എസ്.ഡി.പി.ഐയുമായുള്ള സഖ്യം.അകന്നുപോയ മുസ്ലീം വോട്ടര്‍മാരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുകയെന്നതാണ് പാര്‍ട്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്.തങ്ങൾക്ക് ബിജെപിയോട് ഒരു ചായ്‌വില്ലെന്നും അത്തരത്തിലെ ഡിഎംകെയുടെ പ്രചാരണത്തിനുള്ള മറുപടി നല്‍കാനാണ് എസ്.ഡി പി.ഐയുമായുള്ള സഖ്യത്തിലൂടെ അണ്ണാഡിഎംകെ ശ്രമിക്കുന്നത്തെ. എന്നാൽ ഇത് പാർട്ടിയുടെ അടിത്തറയ്ക്ക് കുഴപ്പം ഉണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#സപഎമമനതര #ഡണടഗല #സററൽ #SDPI #MGR #സവനത #പർടട #ഉണടകകയ #ശഷ #ആദയ #ജയചച #മണഡല #അണണ #ഡഎക #വടടകടതത