0

സഹോദരിയുടെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് 18കാരി മരിച്ചു

Share

സഹോദരിയുടെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് 18കാരിക്ക് ദാരുണാന്ത്യം. യുപിയിലെ മീററ്റിലാണ് സംഭവം. മരണത്തിന് തൊട്ടുമുൻപ് പെൺകുട്ടി നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ഉച്ചത്തിൽ വച്ച പാട്ടിനൊപ്പം കുടുംബാംഗങ്ങളുടെ കൂടെ 18കാരി നൃത്തം ചെയ്യുന്നത് വീഡ‍ിയോയിൽ കാണാം. നിമിഷങ്ങൾക്കകം നെഞ്ചിൽ അമർത്തിപ്പിടിച്ച പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു.

പരസ്യം ചെയ്യൽ

റിംഷ എന്ന പേരുള്ള പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ തന്നെ പെൺകുട്ടി മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്നാണ് പെൺകുട്ടി കുഴഞ്ഞുവീണ് മരണപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച വൈകിട്ട് നടന്ന ഹൽദി ചടങ്ങിലാണ് റിംഷ നൃത്തം ചെയ്തത്.

പരസ്യം ചെയ്യൽ

Summary: In a tragic incident in Uttar Pradeshs Meerut city, an 18-year-old girl died after collapsing while dancing at her sister’s wedding ceremony. The video of her dancing at the event, just minutes before her passing, has been going viral on social media.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#സഹദരയട #വവഹ #ചടങങൽ #നതത #ചയയനനതനട #കഴഞഞവണ #18കര #മരചച