0

സനാതന ധർമ്മ പരാമർശം: മാധ്യമങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷ ഉദയനിധി സ്റ്റാലിന് ലഭിക്കില്ലെന്ന് സുപ്രീംകോടതി

Share

സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന് മാധ്യമങ്ങൾക്ക് ലഭിക്കുന്ന അതേ പരിരക്ഷ ലഭിക്കില്ലെന്ന് സുപ്രീം കോടതി. വിവാദ പരാമർശം നടത്തിയതിന് തനിക്കെതിരെ നിരവധി സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നിലധികം കേസുകള്‍ ഒന്നിച്ചാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഹർജി പരിഗണിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ്, കർണാടക, ബിഹാർ, ജമ്മു കശ്മീർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇതെല്ലാം ഒന്നിച്ച് പരിഗണിക്കാൻ ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഡങ്കി, മലേറിയ, കൊറോണ എന്നിവയെപ്പോലെ സതാനത ധര്‍മ്മവും പൂർണ്ണമായും തുടച്ചു നീക്കപ്പെടേണ്ടതാണ് എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് വിവാദമായത്. പിന്നാലെ ഉദയനിധി സ്റ്റാലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പരസ്യം ചെയ്യൽ

റിപ്പബ്ലിക് ടിവി അവതാരകൻ അർണബ് ഗോസ്വാമി, മുഹമ്മദ് സുബൈർ, അമീഷ് ദേവ്ഗൺ, നൂപുർ ശർമ തുടങ്ങിയ മാധ്യമപ്രവർത്തകർ ഉൾപ്പെട്ട കേസുകളിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായങ്ങളെയാണ് കേസിൽ സ്റ്റാലിൻ ആശ്രയിച്ചത്. എന്നാൽ മാധ്യമങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷ ഉദയനിധിക്ക് അവകാശപ്പെടാൻ ആവില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. “ഇതെല്ലാം നിങ്ങൾ സ്വയം നടത്തിയ പ്രസ്താവനകളാണ്. എന്നാൽ മാധ്യമപ്രവർത്തകർ അവർ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമകളുടെ നിർദ്ദേശപ്രകാരം ടിആർപി റേറ്റ് കൂട്ടുന്നതിനു വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. അതിനാൽ നിങ്ങളെ ഇവിടെ മാധ്യമങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയില്ല,” എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

പരസ്യം ചെയ്യൽ

സ്റ്റാലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി, ബിജെപി വക്താവ് നൂപുർ ശർമ്മയുടെ കേസും ഊന്നി പറഞ്ഞു. ശർമ്മയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ഒന്നിലധികം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് അതെല്ലാം ഒരു സംസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. നൂപുർ ശർമ്മ ഒരു ശുദ്ധ രാഷ്ട്രീയക്കാരനാണെന്നും കേസിൽ അഭിഭാഷകൻ വാദിച്ചു.

എന്നാൽ 406-ാം വകുപ്പ് (കേസുകളും അപ്പീലുകളും കൈമാറാനുള്ള സുപ്രീം കോടതിയുടെ അധികാരം) ഉപയോഗിക്കുന്നതിന് പകരം ഭരണഘടനയുടെ ആർട്ടിക്കിൾ 32 (മൗലികാവകാശ ലംഘനം) പ്രകാരം സ്റ്റാലിൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി മറുപടിയായി ചോദിച്ചു. തുടർന്ന് 406-ാം ചട്ടപ്രകാരം ഹര്‍ജി സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് മെയ് ആറിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#സനതന #ധർമമ #പരമർശ #മധയമങങൾകക #ലഭകകനന #പരരകഷ #ഉദയനധ #സററലന #ലഭകകലലനന #സപരകടത