0

സദാനന്ദ ഗൗഡ ബിജെപിയില്‍ തുടരും; ‘ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തു’

Share

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഡി.വി സദാനന്ദ ഗൗഡ. സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി സദാനന്ദ ഗൗഡ പരസ്യമാക്കി. കോൺഗ്രസിൽ നിന്ന് സീറ്റ് ഓഫർ ചെയ്തിരുന്നു. എന്നാൽ ബിജെപിയിൽ തന്നെ തുടരും. പാർട്ടിയെ ശുദ്ധീകരിക്കാൻ ശ്രമിക്കുമെന്നും കർണാടക ബിജെപിയെ നിയന്ത്രിക്കുന്നത് ഒരു കുടുംബം ആണെന്നും ബി.എസ് യെഡിയൂരപ്പയെ ലക്ഷ്യമിട്ട് സദാനന്ദ ഗൗഡ പറഞ്ഞു.

പാര്‍ട്ടിയില്‍ തുടര്‍ന്ന് ബിജെപിയെ ശുദ്ധീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി.താന്‍ സിറ്റിങ് എംപിയായിട്ടുള്ള ബെംഗളൂരു നോര്‍ത്തില്‍ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ നിരാശ തോന്നിയതായും അദ്ദേഹം പറഞ്ഞു.

പരസ്യം ചെയ്യൽ

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. ബെംഗളൂരു നോര്‍ത്തില്‍ ഇത്തവണ യെദ്യൂരപ്പയുടെ വിശ്വസ്തയായ കേന്ദ്ര മന്ത്രി ശോഭ കരന്തലജെയെ ആണ് ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#സദനനദ #ഗഡ #ബജപയല #തടര #ഇന #തരഞഞടപപല #മതസരകകനലല #കണഗരസ #സററ #വഗദന #ചയത