0

‘സംവരണം ഇല്ലാതാക്കും’; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു

Share

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്തതായി ഡല്‍ഹി പോലീസ്. സംവരണം നിര്‍ത്തലാക്കണമെന്ന രീതിയില്‍ അമിത് ഷാ സംസാരിക്കുന്ന വ്യാജ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സംവരണം ഇല്ലാതാക്കുമെന്ന രീതിയില്‍ മന്ത്രി സംസാരിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. അമിത് ഷായുടെ ഒരു വ്യാജ വീഡിയോ തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ ഡല്‍ഹി പോലീസ് നടപടിയെടുത്തത്.

പരസ്യം ചെയ്യൽ

വ്യാജ വീഡിയോ പ്രചരിപ്പിക്കുന്ന ഇത്തരം ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ നടപടി ആരംഭിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു. വീഡിയോ ഡീലീറ്റ് ചെയ്തവരും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ക്ക് നല്‍കിവന്നിരിക്കുന്ന ഭരണഘടനാ വിരുദ്ധമായ സംവരണം നീക്കം ചെയ്യുന്നതിനെക്കുറിച്ച് മാത്രമാണ് അമിത് ഷാ സംസാരിച്ചതെന്ന് അമിത് മാളവ്യ എക്‌സില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കി. അസ്മ തസ്ലീം ഉള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അമിത് ഷായുടെ വ്യാജ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തുവെന്നും മാളവ്യ പറഞ്ഞു.

പരസ്യം ചെയ്യൽ

‘‘മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ക്ക് നല്‍കി വന്നിരിക്കുന്ന ഭരണഘടനാവിരുദ്ധമായ സംവരണം ഇല്ലാതാക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്. അസ്മ തസ്ലീം ഉള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഈ വ്യാജ വീഡിയോ ഷെയര്‍ ചെയ്തു. ഇതിന്റെ ഫലമായുണ്ടാകുന്ന നിയമനടപടികള്‍ നേരിടാന്‍ ഒരുങ്ങിയിരുന്നോളൂ,’’ മാളവ്യ ഏപ്രില്‍ 27ന് പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. സംസ്ഥാനത്ത് നല്‍കി വരുന്ന 4 ശതമാനം മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ഈ സംവരണം ഇല്ലാതാക്കുമെന്നും അവ പട്ടികജാതി-പട്ടികവര്‍ഗ്ഗ-ഒബിസി വിഭാഗങ്ങള്‍ക്ക് ആനുപാതികമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#സവരണ #ഇലലതകക #അമത #ഷയട #പരല #വയജ #വഡയ #പരചരപപകകനനവരകകതര #ഡലഹ #പലസകസടതത