0

ഷഹീൻ സിദ്ദിഖ്,ഉണ്ണി നായർ,ലാൽ ജോസ്; ‘മഹൽ’ പ്രദർശനത്തിനൊരുങ്ങുന്നു – News18 മലയാളം

Share

ഷഹീൻ സിദ്ദിഖ്, ഉണ്ണി നായർ, ലാൽ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാസർ ഇരിമ്പിളിയം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മഹൽ’ (ഇൻ ദി നെയിം ഓഫ് ഫാദർ). അബു വളയംകുളം, നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ, രജനി എടപ്പാൾ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അർജുൻ പരമേശ്വർ ആർ., ഡോക്ടർ ഹാരിസ് കെ ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിവേക് വസന്തലക്ഷമി നിർവ്വഹിക്കുന്നു.

പരസ്യം ചെയ്യൽ

ഡോക്ടർ ഹാരിസ് കെ.ടി. കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.

റഫീഖ് അഹമ്മദ്, മൊയ്തീൻ കുട്ടി എൻ. എന്നിവരുടെ വരികൾക്ക് മുസ്തഫ അമ്പാടി സംഗീതം പകരുന്നു. ഹരിചരൺ, സിത്താര കൃഷ്ണകുമാർ, കെ.എസ്. ഹരിശങ്കർ, യൂനസിയോ, ജയലക്ഷ്മി എന്നിവരാണ് ഗായകർ.

എഡിറ്റർ- അഷ്ഫാക്ക് അസ്ലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബാബു ജെ. രാമൻ, ക്രിയേറ്റീവ് ഡയറക്ടർ, എഡിറ്റർ- അഷ്ഫാക്ക് അസ്ലം, പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ,കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം, പ്രൊഡക്ഷൻ ഡിസൈനർ- രാജീവ് കോവിലകം, ബിജിഎം- മുസ്തഫ അമ്പാടി, ആർട്ട്- ഷിബു വെട്ടം, സൗണ്ട് മിക്സിംഗ്- അനൂപ് തിലക്, പ്രൊഡക്ഷൻ മാനേജർ- മുനവർ വളാഞ്ചേരി, മീഡിയ മാനേജർ- ജിഷാദ് വളാഞ്ചേരി, ഡിസൈൻ- ഗിരീഷ് വി.സി.

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധവും എന്നാൽ ആധുനിക കാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ ഇടറി പോകുന്ന ഒരു യുവാവ് അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. പി.ആർ.ഒ.- എ.എസ്. ദിനേശ്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ഷഹൻ #സദദഖഉണണ #നയർലൽ #ജസ #മഹൽ #പരദർശനതതനരങങനന #News18 #മലയള