0

വർക്ക് ഫ്രം ഹോം ജോലിക്ക് 80 ലക്ഷത്തിന് മുകളിൽ വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന 30 കമ്പനികൾ

Share
Spread the love

കോവിഡ് 19 വ്യാപിച്ചതോടെയാണ് ലോകമെമ്പാടും വര്‍ക്ക് ഫ്രം ജോലികള്‍ക്ക് വലിയ തോതില്‍ പ്രചാരം ലഭിച്ചത്. എന്നാല്‍, കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ കമ്പനികളെല്ലാം ജീവനക്കാരോട് ഓഫീസിലെത്തി ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു. അടുത്തിടെ ഇന്ത്യയിലെ ടിസിഎസ് ഉൾപ്പടെയുള്ള മുന്‍നിര ഐടി കമ്പനികളെല്ലാം ജീവനക്കാര്‍ നിര്‍ബന്ധമായും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍, ചില ആഗോള സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുന്നുണ്ട്. അക്കൗണ്ടിംഗ്, ഗ്രാഫിക്‌സ് ഡിസൈന്‍, ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ നിലവില്‍ വലിയ തോതില്‍ വര്‍ക്ക് ഫ്രം ജോലികള്‍ ലഭ്യമാണെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. മാര്‍ക്കറ്റിംഗ്, വിദ്യാഭ്യാസം, ഗെയിമിംഗ് തുടങ്ങിയ മേഖലകളിലും ജീവനക്കാര്‍ക്ക് എവിടെയിരുന്നു വേണമെങ്കിലും ജോലി ചെയ്യാവുന്ന തരത്തില്‍ അനുമതി നല്‍കുന്നുണ്ട്. ഈ മേഖലകളിലെ റിക്രൂട്ടര്‍മാര്‍ ജീവനക്കാര്‍ ഓഫീസിലെത്തി ജോലി ചെയ്യണമെന്ന നിബന്ധന മാറ്റിവെച്ച് അവർക്ക് എവിടെ ഇരുന്നും ജോലി ചെയ്യാനുള്ള അനുമതി നല്‍കുന്നുണ്ടെന്ന് ഫ്‌ളെക്‌സ്‌ജോബ്‌സിന്റെ ഒരു പഠനത്തില്‍ പറയുന്നു. ഉയര്‍ന്ന നിലവാരമുള്ള വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് ജോലികൾ കണ്ടെത്താന്‍ തൊഴിലന്വേഷകരെ സഹായിക്കുന്ന സ്ഥാപനമണ് ഫ്‌ളെക്‌സ്‌ജോബ്‌സ്.

മൂന്ന് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്

1. ഓഫീസിലെത്താതെ പൂര്‍ണമായും വീട്ടിലോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്പര്യമുള്ള ഇടങ്ങളിലോ ഇരുന്ന് നിയന്ത്രണങ്ങളില്ലാതെ ജോലി ചെയ്യാനുള്ള അവസരം

2. ഇതിന് പ്രത്യേക സമയനിയന്ത്രണങ്ങളൊന്നുമില്ല. എന്നാല്‍, വർഷത്തിൽ മുഴുവൻ ദിവസവും ഓഫീസിലെത്താതെ ജോലി ചെയ്യാനും കഴിയും.

3. മുഴുവന്‍ സമയമോ അല്ലെങ്കില്‍ പാര്‍ട്ട് ടൈം ആയിട്ടോ ജോലി ചെയ്യാന്‍ കഴിയും. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ച് സമയക്രമം തെരഞ്ഞെടുക്കാവുന്നതാണ്.

പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം ജോലി ഓപ്ഷന്‍ നല്‍കുന്ന 30 സ്ഥാപനങ്ങള്‍

1. ഫ്‌ളുവെന്റ്‌യു(FluentU)

2. സ്റ്റാറ്റിക് മീഡിയ(Static Media)

3. ക്രാക്കന്‍ (Kraken)

4. ചെയിന്‍ലിങ്ക് ലാബ്‌സ് (Chainlink Labs)

5. വീവ(Veeva)

6. ഇന്‍വിസിബിള്‍ ടെക്‌നോളജീസ്(Invisible Technologies )

7. വിക്കിമീഡിയ ഫൗണ്ടേഷന്‍(Wikimedia Foundation)

8. ഫിക്‌സിനോ( Finixio)

9. ഓയിസ്റ്റര്‍ എച്ച്ആര്‍ (Oyster HR )

10. കാനോനിക്കല്‍(Canonical)

11. റിമോട്ട് ടെക്‌നോളജി(Remote Technology Inc.)

12. സ്റ്റഡി ഡോട്ട് കോം(Study.com )

13.) മാജിക് മീഡിയ & എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ(Magic Media & Entertainment Group)

14.) സൂപ്പര്‍സൈഡ് (Superside)

15.) യോഡോ1 (Yodo1)

16.) ഔട്ട്ലിയന്റ് (Outliant)

17.) കോസിമീല്‍ (Cozymeal)

18.) നെതര്‍മൈന്‍ഡ്( Nethermind )

19.) സോഴ്സ്ഗ്രാഫ് (Sourcegraph )

20.) വെറ (Verra)

21.) കാരി 1st( Carry1st)

22.) കണ്‍സെന്‍സിസ് (Consensys)

23.) ഹൈപ്പിക്‌സില്‍ സ്റ്റുഡിയോസ്(Hypixel Studios)

  1. സ്‌ക്രീന്‍ റാന്റ് (Screen Rant)

25.) ക്രിംസണ്‍ എഡ്യൂക്കേഷന്‍ (Crimson Education)

26.) ഇ2എഫ് (e2f)

27.) Xapo ബാങ്ക്

28.) ക്യാഷ് ആപ്പ് (Cash App)

29.) സ്‌കോപ്പിക് സോഫ്റ്റ്വെയര്‍ (Scopic Software)

30.) ബിനാന്‍സ്(Binance)

ഈ പട്ടികയില്‍ ഉള്‍പ്പെട്ട ചെയിന്‍ലിങ്ക് ലാബ്‌സും വിക്കിമീഡിയ ഫൗണ്ടേഷനും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ റിമോട്ട്, ഫ്‌ളെക്‌സിബിള്‍ ജോലികള്‍ സ്ഥിരമായി നല്‍കി വരുന്നുണ്ട്.വര്‍ക്ക് ഫ്രം ജോബുകളില്‍ വര്‍ഷത്തില്‍ 10000 ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) വരെ ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളുമുണ്ട്. ഉദാഹരണത്തിന് വിക്കിമീഡിയ ഫൗണ്ടേഷനില്‍ ഡയറക്ടര്‍ ഓഫ് എഞ്ചിനീയറിംഗ് എന്ന പദവിയില്‍ 1.3 കോടി മുതല്‍ 2.1 കോടി രൂപ വരെ ശമ്പളം നല്‍കുന്നുണ്ട്. ഇന്‍വിസിബിള്‍ ടെക്‌നോളജിയില്‍ സീനിയര്‍ പ്രൊഡക്ട് മാനേജര്‍ പദവിക്ക് ഏകദേശം 1.4 കോടി രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. വര്‍ക്ക് ഫ്രം ജോലിക്കായി ഓണ്‍ലൈനില്‍ തിരയുമ്പോള്‍ ‘ടൈം സോണ്‍ ഇന്‍ഡിപെന്‍ഡന്റ്’(time zone independent), ‘ഡിസ്ട്രിബ്യൂട്ടഡ് ടീം’(distributed team), ‘ഡിജിറ്റല്‍ നൊമാഡ്’(digital nomad) തുടങ്ങിയ കീവേഡുകള്‍ ഉപയോഗിക്കാന്‍ ഫ്രാന നിര്‍ദ്ദേശിക്കുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#വർകക #ഫര #ഹ #ജലകക #ലകഷതതന #മകളൽ #വര #ശമപള #വഗദന #ചയയനന #കമപനകൾ


Spread the love