0

വീരപ്പന്‍റെ മകള്‍ വിദ്യാറാണി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; കൃഷ്ണഗിരി മണ്ഡലത്തില്‍ നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ഥി

Share

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി വീരപ്പന്‍റെ മകള്‍ അഡ്വ.വിദ്യാറാണി. സീമാന്‍റെ നാം തമിഴർ കക്ഷിക്കായി കൃഷ്ണഗിരി മണ്ഡലത്തിൽ നിന്നാണ് മൈക്ക് ചിഹ്നത്തില്‍ വിദ്യാറാണി മത്സരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് നാം തമിഴർ കക്ഷി നേതാവ് സീമാൻ 40 മണ്ഡലത്തിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ പകുതി പേരും വനിതകളാണ്. നാലുവർഷംമുമ്പ് ബിജെപിയിൽ ചേർന്ന വിദ്യ അർഹമായ പരിഗണന ലഭിക്കാത്തതിൽ നിരാശയായി പാര്‍ട്ടി വിട്ടിരുന്നു. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളായ വിദ്യാ റാണി ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

  • First Published :

#വരപപനറ #മകള #വദയറണ #തരഞഞടപപ #ഗദയലകക #കഷണഗര #മണഡലതതല #ന #തമഴര #കകഷ #സഥനരഥ