0

വീണ്ടും ‘സ്കൈ’ ഷോ; മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് ലക്ഷ്യം 193 റൺസ്| PBKS vs MI IPL 2024 Mumbai Indians Set Punjab Kings Target of 193 as Suryakumar Yadav Stars With Half-century – News18 മലയാളം

Share

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് 193 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തത്. അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ സൂര്യകുമാര്‍ യാദവിന്റെ മികവിലാണ് മുംബൈ മികച്ച സ്കോർ നേടിയത്. സൂര്യകുമാർ യാദവ് (53 പന്തിൽ 78), ( രോഹിത് ശർമ (25 പന്തിൽ 36), തിലക് വർമ (18 പന്തിൽ 34*) എന്നിവരാണ് മുംബൈക്കായി തിളങ്ങിയത്. പഞ്ചാബിനായ ഹർഷൽ പട്ടേൽ 3 വിക്കറ്റും സാം കറൻ 2 വിക്കറ്റും വീഴ്ത്തി.

പരസ്യം ചെയ്യൽ

ശിഖർ ധവാന്റെ അസാന്നിധ്യത്തിൽ സാം കറനാണ് പഞ്ചാബിനെ നയിച്ചത്. ടോസ് നേടിയ സാം കറൻ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ഇഷാൻ കിഷനെ (8 പന്തിൽ 8) പുറത്താക്കി കഗീസോ റബാദ ക്യാപ്റ്റന്റെ തീരുമാനം ശരിവച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച രോഹിത് ശർമ- സൂര്യകുമാർ സഖ്യം മുംബൈയെ മികച്ച നിലയിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് 81 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്.

3 സിക്സും 7ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്. രോഹിത് 3 സിക്സും 3 ഫോറും അടിച്ചു. 12ാംഓവറിൽ രോഹിത്തിനെ പുറത്താക്കി സാം കറനാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ തിലക് വർമയും തകർത്തടിച്ചു. 17ാം ഓവറിൽ സൂര്യയെ പുറത്താക്കി സാം കറൻ തന്നെ വീണ്ടും പഞ്ചാബിന് ബ്രേക്ക് ത്രൂ നൽകി. ഹാർദിക് പാണ്ഡ്യ (6 പന്തിൽ 10), ടിം ഡേവിഡ് (7 പന്തിൽ 14), റൊമാരിയോ ഷെപ്പേർഡ് (2 പന്തിൽ 1) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ ഹർഷൽ പട്ടേലാണ് മുംബൈ സ്കോർ 200 കടക്കാതെ സഹായിച്ചത്. അവസാന ഓവറിൽ 3 വിക്കറ്റുകൾ വീണു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#വണട #സക #ഷ #മബ #ഇനതയൻസനതര #പഞചബന #ലകഷയ #റൺസ #PBKS #IPL #Mumbai #Indians #Set #Punjab #Kings #Target #Suryakumar #Yadav #Stars #Halfcentury #News18 #മലയള