0

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച്ഡി ദേവഗൗഡയുടെ മകന്‍ എച്ച്ഡി രേവണ്ണയ്ക്കും ചെറുമകന്‍ പ്രജ്വലിനുമെതിരെ ലൈംഗികാതിക്രമ പരാതി

Share

ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എച്ച് ഡി ദേവഗൗഡയുടെ മകനും ചെറുമകനുമെതിരെ ലൈംഗികാരോപണ പരാതിയുമായി സ്ത്രീ രംഗത്ത്. ദേവഗൗഡയുടെ മകന്‍ എച്ച്ഡി രേവണ്ണയ്ക്കും ചെറുമകന്‍ പ്രജ്വൽ രേവണ്ണയ്ക്കുമെതിരെയാണ് സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. നാല് മാസത്തോളമാണ് ഇവര്‍ക്ക് കീഴില്‍ ജോലി ചെയ്തതെന്നും അക്കാലയളവില്‍ രേവണ്ണ ഇടയ്ക്കിടെ അദ്ദേഹത്തിന്റെ മുറിയിലേക്ക് തന്നെ വിളിപ്പിക്കുമായിരുന്നുവെന്നും പരാതിക്കാരി പോലീസിനോട് പറഞ്ഞു.

‘‘ജോലിയില്‍ പ്രവേശിച്ച് നാല് മാസം കഴിഞ്ഞപ്പോഴേക്കും രേവണ്ണ അദ്ദേഹത്തിന്റെ മുറിയിലേക്ക് എന്നെ വിളിക്കാന്‍ തുടങ്ങി. ആ വീട്ടില്‍ വേറെ ആറ് സ്ത്രീകള്‍ ജോലി ചെയ്തിരുന്നു. പ്രജ്വൽ വീട്ടിലേക്ക് എത്തിക്കഴിഞ്ഞാല്‍ തങ്ങള്‍ക്ക് ഭയമാണെന്ന് അവര്‍ പറയുമായിരിന്നു. കരുതിയിരിക്കണമെന്ന് വീട്ടിലെ പുരുഷന്‍മാരായ ജോലിക്കാര്‍ സ്ത്രീകളോട് പറയാറുണ്ടായിരുന്നുവെന്നും’’ പരാതിക്കാരി പറഞ്ഞു. എച്ച്ഡി രേവണ്ണയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായിരുന്നു ഇവര്‍.

പരസ്യം ചെയ്യൽ

ഹസ്സന്‍ മണ്ഡലത്തില്‍ നിന്നുള്ള എംപി കൂടിയാണ് പ്രജ്വൽ രേവണ്ണ. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് ഇദ്ദേഹം ഹസ്സന്‍ മണ്ഡലത്തില്‍ മത്സരിച്ചത്. ഏപ്രില്‍ 26നായിരുന്നു ഇവിടുത്തെ തെരഞ്ഞെടുപ്പ്. ഇക്കഴിഞ്ഞ വര്‍ഷമാണ് ജെഡിഎസ് എന്‍ഡിഎയുമായി സഖ്യത്തിലായത്. അതേസമയം എച്ച്ഡി രേവണ്ണയ്ക്കും പ്രജ്വലിനുമെതിരെയാണ് പരാതിക്കാരി രംഗത്തെത്തിയത്. ഇരുവരും വീട്ടില്‍ ജോലിയ്ക്ക് നില്‍ക്കുന്ന സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുമായിരുന്നുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

ഭാര്യ വീട്ടിലില്ലാത്ത സമയത്ത് രേവണ്ണ വീട്ടിലെ സ്ത്രീകളായ ജോലിക്കാരെ സ്റ്റോര്‍ റൂമിലേക്ക് വിളിപ്പിക്കും. ശേഷം അവരെ ലൈംഗികമായി ഉപദ്രവിക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. ‘‘ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്ത് രേവണ്ണ ജോലിക്കാരായ സ്ത്രീകളെ സ്റ്റോര്‍ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങള്‍ നല്‍കാനെന്ന വ്യാജേന അവരുടെ ശരീരത്തില്‍ തൊടും. സ്ത്രീകളുടെ സാരിയഴിക്കാനും അവരെ ലൈംഗികമായി ഉപദ്രവിക്കാനും ഇയാള്‍ ശ്രമിച്ചിട്ടുണ്ടെന്ന്’’ പരാതിക്കാരി പറഞ്ഞു.

പരസ്യം ചെയ്യൽ

കൂടാതെ ഒരു വീഡിയോ കോളിനിടെ തന്റെ മകളോട് പ്രജ്വൽ രേവണ്ണ മോശമായി പെരുമാറിയെന്നും പരാതിക്കാരി പറഞ്ഞു. പിന്നീട് ഇദ്ദേഹം സ്ഥിരമായി വിളിക്കാന്‍ തുടങ്ങിയതോടെ മകള്‍ ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നും പരാതിക്കാരി പറഞ്ഞു. പീഡനത്തിനിരയായ സ്ത്രീകള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ച് വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. ഇത് കണ്ടതിന് ശേഷമാണ് രേവണ്ണയ്ക്കും പ്രജ്വലിനുമെതിരെ പരാതി നല്‍കാന്‍ താന്‍ തയ്യാറായതെന്നും പരാതിക്കാരി പറഞ്ഞു. 2019നും 2022നും ഇടയിലാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

പരസ്യം ചെയ്യൽ

ഇവരുടെയും മറ്റ് സ്ത്രീകളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പരാതി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറിയതായും പോലീസ് അറിയിച്ചു. അഡീഷണല്‍ ജനറല്‍ ഓഫ് പോലീസ് ബിജയ് കുമാര്‍ സിംഗിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥരായ സുമന്‍ ഡി പെണ്ണേക്കര്‍, സീമ ലത്കര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്ന് കാട്ടി സംസ്ഥാന വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രജ്വൽ രേവണ്ണ ചില സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

പരസ്യം ചെയ്യൽ

വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. ‘‘പ്രജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നു. ഹസ്സന്‍ നിയോജകമണ്ഡലത്തിലാണ് വീഡിയോകള്‍ പ്രചരിച്ചത്. കൂടാതെ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്,’’ സിദ്ധരാമയ്യ എക്‌സില്‍ കുറിച്ച പോസ്റ്റില്‍ പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#വടടജലകകരയ #പഡപപചച #എചചഡ #ദവഗഡയട #മകന #എചചഡ #രവണണയകക #ചറമകന #പരജവലനമതര #ലഗകതകരമ #പരത