0

വിനീത് ശ്രീനിവാസനും നിഖില വിമലും ഒന്നിക്കുന്ന ‘ഒരു ജാതി, ജാതകം’ ചിത്രീകരണം പൂർത്തിയായി

Share

വിനീത് ശ്രീനിവാസൻ (vineeth Sreenivasan), നിഖില വിമൽ (Nikhila Vimal) ചിത്രം ‘ഒരു ജാതി, ജാതകം’ (Oru Jaathi, Jathakam) ഷൂട്ടിംഗ് പൂർത്തിയായി. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം. മോഹനൻ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലായാണ് നടന്നത്.

മലബാറിലെ ഒരിടത്തരം കുടുംബത്തിലെ അംഗവും ചെന്നൈ നഗരത്തിലെ ഉദ്യോഗസ്ഥനുമായ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.കുടുംബങ്ങളിൽ നിലനിന്നുപോരുന്ന വിശ്വാസങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ ചിരിയും ചിന്തയും നൽകുന്ന ഒരു ദൃശ്യവിരുന്നായിരിക്കും.

പരസ്യം ചെയ്യൽ

Also read: King of Kotha review | മാസിന്റെ ബോസ്, കയ്യടിക്കടാ; കൊത്ത കേറി കൊത്തും, കൊളുത്തും

പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, രഞ്ജിത്ത് കങ്കോൽ, മൃദുൽ നായർ, ഗായിക സയനോരാ ഫിലിപ്പ്, കയാദു ലോഹർ, ഇന്ദു തമ്പി, രജിതാ മധു, ചിപ്പി ദേവസ്സി, അമൽ താഹ എന്നിവരും പ്രധാന അഭിനേതാക്കളാണ്.

രാകേഷ് മണ്ടോടിയുടേതാണു തിരക്കഥ. സംഗീതം- ഗുണ ബാലസുബ്രഹ്മണ്യം, ഛായാഗ്രഹണം – വിശ്വജിത്ത് ഒടുക്കത്തിൽ,എഡിറ്റിംഗ്‌ – രഞ്ജൻ ഏബ്രഹാം, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റിയൂം ഡിസൈൻ- റാഫി കണ്ണാടിപ്പറമ്പ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ ഏബ്രഹാം,ക്രിയേറ്റീവ് ഡയറക്ടർ – മനു സെബാസ്റ്റ്യൻ, കാസ്റ്റിംഗ്‌ ഡയറക്ടർ – പ്രശാന്ത് പാട്യം, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – സൈനുദ്ദീൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്,പ്രൊഡക്ഷൻ കൺട്രോളർ- ഷെമീജ് കൊയിലാണ്ടി, പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ – പ്രേംലാൽ പട്ടാഴി.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#വനത #ശരനവസന #നഖല #വമല #ഒനനകകനന #ഒര #ജത #ജതക #ചതരകരണ #പർതതയയ