0

വിദ്യാർത്ഥികൾക്കായുള്ള ‘ഒരു രാജ്യം ഒറ്റ ഐഡി കാർഡ്’ പദ്ധതി: 25 കോടി അപാർ കാർഡുകൾ തയ്യാറാക്കിയെന്ന് കേന്ദ്രം

Share
Spread the love

വിദ്യാർത്ഥികൾക്കായുള്ള ‘ഒരു രാജ്യം ഒറ്റ ഐഡി കാർഡ്’ പദ്ധതി പ്രകാരം 25 കോടി അപാർ ഐഡി (Automated Permanent Academic Account Registry) കാർഡുകൾ തയ്യാറാക്കിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഫെബ്രുവരി 13 ന് ന്യൂ ഡൽഹിയിൽ നടന്ന ദേശീയ അപാർ കോൺഫറൻസിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെയും (NEP), നാഷണൽ ക്രെഡിറ്റ് ആൻഡ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന്റെയും (NCrF) അടിസ്ഥാനത്തിലാണ് രാജ്യത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്ഥിരമായ 12 അക്കങ്ങളുള്ള ഒരു ഐഡി കാർഡ് ആയിരിക്കും വിദ്യാർത്ഥികൾക്ക് നൽകുന്നത്.

പരസ്യം ചെയ്യൽ

ഇത് വഴി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാലഘട്ടത്തിലെ മുഴുവൻ നേട്ടങ്ങളെയും ഒരു രേഖയാക്കി സൂക്ഷിക്കാനും സാധിക്കും. അപാർ ഐഡി കാർഡുകളും, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റും (Academic Bank Of Credit), ഡിജി ലോക്കറും (Digilocker) തമ്മിൽ പരസ്പരം ബന്ധിപ്പിക്കുക വഴി വിവരങ്ങൾ പരസ്പരം കൈമാറുക എളുപ്പമാകും എന്നും അത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാണിച്ചു. ‘സ്വയം’ (Swayam) ‘ദീക്ഷ’ (DIKSHA) എന്നീ പ്ലാറ്റ്ഫോമുകളുടെ സാധ്യതകളും മന്ത്രി ഉയർത്തിക്കാട്ടി. അപാർ ഐഡി കാർഡ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥി പോർട്ടലായ സമർഥ് (Samarth) പ്ലാറ്റ്ഫോമിന്റെ ഉപയോഗങ്ങളെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ കെ സഞ്ജയ്‌ മൂർത്തിയും ചടങ്ങിൽ വിശദീകരിച്ചു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

  • First Published :

#വദയർതഥകൾകകയളള #ഒര #രജയ #ഒററ #ഐഡ #കർഡ #പദധത #കട #അപർ #കർഡകൾ #തയയറകകയനന #കനദര


Spread the love