0

വിദ്യാര്‍ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീ വേണ്ടെന്ന് മെഡിക്കല്‍ കോളേജ്;കാരണം ഒരു ബില്ല്യണ്‍ ഡോളര്‍ സംഭാവന

Share
Spread the love

ന്യൂയോര്‍ക്ക്: ബ്രോണക്‌സിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെ മുന്‍ പ്രൊഫസര്‍ കോളേജിന് ഒരു ബില്ല്യണ്‍ ഡോളര്‍ തുക സംഭാവന ചെയ്തു. ഇത്രയും വലിയ തുക സംഭാവന ലഭിച്ചതോടെ വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീ വേണ്ടെന്ന് വെച്ചിരിക്കുകയാണ് കോളേജ് അധികൃതര്‍. ഇതിന് തൊട്ടുപിന്നാലെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നായായ സ്ത്രീകളിലൊരാളായ ജൂലിയ കോച്ചും വെസ്റ്റ് പാം ബീച്ചിലെ ഒരു മെഡിക്കല്‍ സെന്ററിന് 75 മില്ല്യണ്‍ ഡോളർ സംഭാവന ചെയ്തതായി ദ ക്രോണിക്കിള്‍ ഓഫ് ഫിലാന്ത്രോപ്പി റിപ്പോര്‍ട്ടു ചെയ്തു. ജൂലിയ കോച്ച് ഫാമിലി ആംബുലേറ്ററി കെയര്‍ സെന്റര്‍ എന്നാവും ഈ മെഡിക്കൽ സെന്റർ ഇനി അറിയപ്പെടുക.

പരസ്യം ചെയ്യൽ

റൂത്ത് കോട്ട്‌സ്മാന്‍ എന്ന 93കാരിയാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജിന് തുക സംഭാവന ചെയ്തത്. തന്റെ ഭര്‍ത്താവിന്റെ സമ്പാദ്യത്തില്‍ നിന്നാണ് റൂത്ത് ഈ തുക കോളേജിന് സംഭാവന ചെയ്തിരിക്കുന്നത്. വാരന്‍ ബഫറ്റിന്റെ അനുയായി ആയിരുന്ന ഇവരുടെ ഭര്‍ത്താവ് ഡേവിഡ് ഗോട്ട്‌സ്മാന്‍ ബഹുരാഷ്ട്ര കമ്പനിയായ ബെര്‍ക്ക്‌ഷൈര്‍ ഹാത്വെയില്‍ നിക്ഷേപം നടത്തിയിരുന്നു. ഈ തുക തനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാൻ ഉപയോഗിച്ചുകൊള്ളാന്‍ മരിക്കുന്നതിന് മുമ്പ് ഡേവിഡ് പറഞ്ഞതായി റൂത്ത് വ്യക്തമാക്കി.

Also read-ഐഐടിയിലോ ഐഐഎമ്മിലോ പഠിച്ചിട്ടില്ല; യുവതിയെ തേടിയെത്തിയത് 85 ലക്ഷം രൂപ ശമ്പളമുള്ള ജോലി!

പരസ്യം ചെയ്യൽ

ന്യൂയോര്‍ക്കിലെ ഏറെ പ്രശസ്തമായ ഉന്നതവിദ്യാഭ്യാസ കേന്ദ്രമാണ് ഐന്‍സ്റ്റീന്‍ കോളേജ്. കോളേജിന് നേരത്തെയും വലിയ തുകകള്‍ സംഭാവനയായി ലഭിച്ചിരുന്നു. റൂത്തിന് കോളേജുമായി ഏകദേശം 55 വര്‍ഷത്തോളം അടുപ്പമുണ്ട്. ഇവിടെ പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ഥിക്കും പ്രതിവര്‍ഷം 59,000 ഡോളര്‍ (ഏകദേശം 4,890,509 രൂപ) ട്യൂഷന്‍ ഫീ ഇനത്തില്‍ ചെലവാകുന്നുണ്ട്. ഇത് വലിയ ബാധ്യതയാണ് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാക്കുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ചെലവേറെയായതിനാല്‍ വിദ്യാര്‍ഥികള്‍ ആ മേഖലയിലേക്ക് വരുന്നത് കുറവാണ്. അതിനാല്‍ തന്നെ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ലഭ്യമല്ലെന്ന പരാതിയും വ്യാപകമായി ഉയരാറുണ്ട്. റൂത്തിനെപ്പോലെയുള്ളവരുടെ സംഭാവനകള്‍ കൂടുതല്‍ വിദ്യാര്‍ഥികളെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#വദയരഥകളകകളള #ടയഷന #ഫ #വണടനന #മഡകകല #കളജകരണ #ഒര #ബലലയണ #ഡളര #സഭവന


Spread the love