0

വിജയിക്കാന്‍ കഠിനാധ്വാനം ആവശ്യം, കൂടുതൽ നേരം ജോലി ചെയ്യാന്‍ തയ്യാറാകണം: വോഫെയര്‍ കമ്പനി സിഇഒ നീരജ് ഷാ

Share
Spread the love

ദീര്‍ഘനേരം ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന് ജീവനക്കാരോട് അഭ്യര്‍ഥിച്ച് ഇന്തോ അമേരിക്കന്‍ സിഇഒ നീരജ് ഷാ. പ്രമുഖ ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ സ്ഥാപനമായ വേഫെയറിന്റെ സിഇഒ ആണ് അദ്ദേഹം. ഇന്ത്യയിലെ യുവാക്കളോട് ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി ആവശ്യപ്പെട്ടത് അടുത്തിടെ വിവാദമായിരുന്നു.

‘‘വിജയത്തിന് കഠിനാധ്വാനം ആവശ്യമാണ്. നമ്മളില്‍ ഭൂരിഭാഗവും വലിയ ആഗ്രഹങ്ങളുള്ളവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ പ്രയത്‌നങ്ങള്‍ മികച്ച ഫലം നല്‍കുമ്പോള്‍ അതില്‍ സന്തോഷം കണ്ടെത്തുക,’’ ഈ മാസം ആദ്യം തന്റെ ജീവനക്കാരോട് നീരജ് ഷാ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. ‘‘ദീര്‍ഘനേരം ജോലി ചെയ്യുക, ഉത്തരവാദിത്വത്തോടെ ഇരിക്കുക, ജോലിയും ജീവിതവും ഒത്തൊരുമിച്ച് കൊണ്ടുപോകുക എന്നിവയില്‍നിന്ന് ഓടിപ്പോകേണ്ട കാര്യമില്ല. അലസത വിജയം സമ്മാനിച്ച ചരിത്രവുമില്ല,’’ അദ്ദേഹം പറഞ്ഞു.

പരസ്യം ചെയ്യൽ

പണം ചെലവഴിക്കേണ്ട രീതികളെ കുറിച്ചും എങ്ങനെ ചെലവഴിക്കണം എന്നതുസംബന്ധിച്ചും ഷാ ജീവനക്കാരോട് ചര്‍ച്ച ചെയ്തു. ഒരു കാര്യത്തിന് നിങ്ങള്‍ പണം ചെലവഴിച്ചാല്‍, അത്രയും പണം അതിന് ആവശ്യമുണ്ടോ, ആ വില ന്യായമാണോ, വില പേശല്‍ നടത്താറുണ്ടോ എന്നീ ചോദ്യങ്ങളെല്ലാം ചോദിക്കണമെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞു. മസാച്യുസെറ്റ്‌സിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇ-കൊമേഴ്‌സ് കമ്പനിയാണ് വോഫെയര്‍. 2022-ല്‍ ചെലവ് ലാഭിക്കുന്നതിനായി കമ്പനി അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടു. പക്ഷേ, കമ്പനി ലാഭത്തിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നീരജ് ഷാ അറിയിച്ചിരുന്നു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#വജയകകന #കഠനധവന #ആവശയ #കടതൽ #നര #ജല #ചയയന #തയയറകണ #വഫയര #കമപന #സഇഒ #നരജ #ഷ


Spread the love