0

‘ലൗ ജിഹാദല്ലെങ്കിൽ പിന്നെ ഇതെന്ത്?’ മകളുടെ കൊലപാതകത്തിൽ കർണാടക കോൺഗ്രസ് നേതാവിൻ്റെ പ്രതികരണം

Share

തന്റെ മകൾ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്ന് കർണാടക കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്ത്. ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിയും കർണാടക കോൺഗ്രസ് കോർപ്പറേറ്റർ നിരഞ്ജൻ ഹിരേമത്തിന്റെ മകളുമായ നേഹ ഹിരേമത്തിനെ അതേ കോളേജിലെ എംസിഎ വിദ്യാർത്ഥിയായിരുന്ന 23കാരൻ ഫയാസ് ഖോണ്ടുനായക്കാണ് കൊലപ്പെടുത്തിയത്. ഇരുവരും ബിസിഎ കോഴ്‌സ് സമയത്ത് ബാച്ച്‌മേറ്റുകളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ പ്രതി തന്റെ മകളെ 6 തവണ കുത്തിയതായി നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു. നിർബന്ധിത മതപരിവർത്തനത്തിനുള്ള ഒരു ശ്രമവും കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സിദ്ധരാമയ്യയുടെ കോൺഗ്രസ് സർക്കാർ പറഞ്ഞ സാഹചര്യത്തിലാണ് നിരഞ്ജൻ ഹിരേമത്തിൻ്റെ പ്രസ്താവന.

പരസ്യം ചെയ്യൽ

“ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഞാൻ വിവിധ കേസുകൾ കാണുന്നു, അവരുടെ ക്രൂരത വർദ്ധിക്കുന്നു. എന്തുകൊണ്ടാണ് യുവാക്കൾ വഴിതെറ്റുന്നത്? ഇത് പറയാൻ മടിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. കാരണം മകൾ നഷ്ടപ്പെട്ടതിൻ്റെ വേദന എനിക്കറിയാം. ഞാൻ ഇപ്പോൾ പല കേസുകളിലും കണ്ടിട്ടുണ്ട്, മാതാപിതാക്കൾക്ക് കുട്ടികളെ നഷ്ടപ്പെടുന്നത്. ഈ ‘ലവ് ജിഹാദ്’ വളരെയധികം പ്രചരിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു,” നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു.

പ്രണയാഭ്യാർഥന നിരസിച്ചതിനെ തുടർന്നാണ് ഫയാസ് ഖോണ്ടുനായക് എന്ന സഹപാഠി കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചിരുന്നു. 23കാരിയായ നേഹ ഹിരേമത്ത് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. അടുപ്പത്തിലായിരുന്നെന്നും നേഹ പിന്മാറിയതാണ് കൊലക്ക് കാരണമെന്നും പ്രതി ഫയാസ് ഖോണ്ടുനായിക് പറഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവം എബിവിപി അടക്കമുള്ള സംഘടനകൾ ഏറ്റെടുത്തതോടെ രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ് കർണാടകയിൽ.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ല #ജഹദലലങകൽ #പനന #ഇതനത #മകളട #കലപതകതതൽ #കർണടക #കൺഗരസ #നതവൻറ #പരതകരണ