0

ലോക ബോക്സ് ഓഫീസിലും ഷാരൂഖിന്റെ ‘ജവാൻ’ സൂപ്പർ; നേടിയെടുത്തത് കോടികൾ – News18 മലയാളം

Share

റിലീസ് ആഘോഷമാക്കിയ മുതൽ ആർപ്പുവിളിയും നൃത്തവുമായി തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കി മാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ (Shah Rukh Khan) ചിത്രം ‘ജവാൻ’ (Jawan). കിംഗ് ഖാന്റെ മാജിക്, പ്രേക്ഷകരുടെ ഹൃദയം കവർന്നപ്പോൾ 129.6 കോടി നേടി വീണ്ടും ആഗോള ബോക്‌സ് ഓഫീസിൽ ഷാരൂഖ് നിലയുറപ്പിച്ചു.

ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യൻ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഹിന്ദി സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ദിനമാണ് ജവാൻ സ്വന്തമാക്കിയത്.

പരസ്യം ചെയ്യൽ

Also read: Jawan | ആദ്യ ദിവസം പണം വാരി ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’; ബോക്സ് ഓഫീസിൽ നേടിയത്

സെപ്റ്റംബർ 7 ന് മൂന്നു ഭാഷകളിലായി ‘ജവാൻ’ വേൾഡ് വൈഡ് റിലീസ് ചെയ്തത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റ് അവതരിപ്പിച്ച ‘ജവാൻ’ ഡയറക്ടർ അറ്റ്ലീയുടെ ആദ്യ ബോളിവുഡ് സിനിമയാണ്. ഗൗരി ഖാനും ഗൗരവ് വർമയും ചേർന്ന് നിർമിച്ച ചിത്രം ഗോകുലം മൂവീസാണ് വിതരണം ചെയ്തിരിക്കുന്നത്. കേരള പ്രൊമോഷൻ: പപ്പറ്റ്‌ മീഡിയ.

Summary: Shah Rukh Khan movie Jawan is minting money across world. As per latest reports, the film amassed Rs 129.6 crores globally. Jawan broke several records becoming the highest ever grosser in the history of cinema. The film was released on September 7 in three languages, marking the first-ever association of Shah Rukh Khan and director Atlee

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ലക #ബകസ #ഓഫസല #ഷരഖനറ #ജവൻ #സപപർ #നടയടതതത #കടകൾ #News18 #മലയള