0

ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇതുവരെ മത്സരിച്ചത് 48,103 സ്വതന്ത്രര്‍; പാര്‍ലമെന്റിലെത്തിയത് വെറും 234 പേര്‍

Share

1951 മുതല്‍ 2019 വരെയുള്ള ഇന്ത്യയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മത്സരിച്ചത് 48,103 സ്വതന്ത്രര്‍. എന്നാല്‍ ഇതില്‍ 234 പേര്‍ മാത്രമാണ് വിജയിച്ച് സഭയിലെത്തിയത്. ബാക്കി 47,163 പേര്‍ക്കും കെട്ടിവെച്ച തുക പോലും തിരിച്ചുകിട്ടിയില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തോടെയല്ലാതെ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുന്നവരാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍.

രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയത്. ഏകദേശം 42 സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ് 1957ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് പാർലമെന്റിൽ എത്തിയത്. ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 37 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ ഈ ട്രെന്‍ഡ് നിലനിര്‍ത്താന്‍ സാധിച്ചില്ല.

പരസ്യം ചെയ്യൽ

1991ല്‍ കേവലം ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്കാണ് മത്സരിച്ച് വിജയിക്കാന്‍ സാധിച്ചത്. അതിന് ശേഷം നടന്ന ഓരോ തെരഞ്ഞെടുപ്പിലും വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ എണ്ണം രണ്ടക്കത്തിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖകകളില്‍ പറയുന്നത്.

News18

ഇപ്പോഴിതാ രാജ്യം പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ ഘട്ട വോട്ടിംഗ് ഫെബ്രുവരി 19 നായിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് ഘട്ടങ്ങളിലായി 1458 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആദ്യ ഘട്ടമായ ഫെബ്രുവരി 19ന് 889 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. രണ്ടാം ഘട്ട വോട്ടിംഗ് നടക്കുന്ന ഏപ്രില്‍ 26ന് 569 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാകും മത്സര രംഗത്തെത്തുക.

പരസ്യം ചെയ്യൽ

രണ്ട് ഘട്ടങ്ങളിലുമായി 2,823 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുക. അതില്‍ 52 ശതമാനം പേരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്.

രാജ്യത്തെ ഏതൊരു പൗരനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ട്. 25 വയസ്സ് പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടാത്ത ഏതൊരാള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്നതാണ്. ആസാം, ലക്ഷദ്വീപ് , സിക്കിം എന്നിവിടങ്ങളിലെ സ്വയംഭരണ ഭരണ ജില്ലകള്‍ ഒഴികെ രാജ്യത്തെവിടെ നിന്ന് വേണമെങ്കിലും പൗരന്‍മാര്‍ക്ക് മത്സരിക്കാനാകും. രണ്ടിലധികം ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയില്ല.

ദേശീയ പാര്‍ട്ടികള്‍ക്ക് പ്രാധാന്യം

1951 മുതലിങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ദേശീയ പാര്‍ട്ടികളില്‍ നിന്നും ആകെ 23,739 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. അതില്‍ 7185 പേരാണ് വിജയിച്ചത്. ദേശീയ പാര്‍ട്ടികളിലെ പരാജയപ്പെട്ട 8545 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക വരെ നഷ്ടമായി.

പരസ്യം ചെയ്യൽ

News18

1951നും 1996നും ഇടയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ദേശീയ പാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് വിജയിച്ച് 400 ലധികം പേരാണ് ലോക്‌സഭയിലെത്തിയത്. 1980ലാണ് ദേശീയ പാര്‍ട്ടികളില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 485 പേരാണ് അന്ന് സഭയിലെത്തിയത്. എന്നാല്‍ 1998 മുതല്‍ ദേശീയ പാര്‍ട്ടികളില്‍ നിന്നും സഭയിലെത്തുന്ന എംപിമാരുടെ എണ്ണം 400 കടന്നിട്ടില്ല.

ജനറൽ വിഭാഗത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം 25000 രൂപയും കെട്ടിവെയ്ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ചട്ടം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഈ തുകയുടെ പകുതിയാണ് കെട്ടിവെയ്‌ക്കേണ്ടത്.

പരസ്യം ചെയ്യൽ

പോള്‍ ചെയ്ത സാധുവായ വോട്ടിന്റെ ആറിലൊന്ന് നേടുന്നവര്‍ക്ക് ഈ പണം തിരികെ ലഭിക്കും. അല്ലാത്തവര്‍ക്ക് പണം തിരികെ ലഭിക്കുകയുമില്ല.

എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ കെട്ടിവെച്ച പണം നഷ്ടപ്പെടുന്നതില്‍ പകുതിയോളം പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 6,923 സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവെച്ച പണം നഷ്ടമായത്. അതില്‍ 3449 പേരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരുന്നു. ദേശീയ പാര്‍ട്ടികളില്‍ നിന്നുള്ള 670 പേര്‍ക്കാണ് കെട്ടിവെച്ച പണം വരെ നഷ്ടമായത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ലകസഭ #തരഞഞടപപകളല #ഇതവര #മതസരചചത #സവതനതരര #പരലമനറലതതയത #വറ #പര