0

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കെട്ടിവയ്ക്കാൻ 25000 രൂപയുടെ നാണയങ്ങളുമായി സ്വതന്ത്ര സ്ഥാനാർത്ഥി

Share

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാൻ 25,000 രൂപയുടെ നാണയങ്ങളുമായി സ്വതന്ത്ര സ്ഥാനാർത്ഥി. മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ വിനയ് ചക്രവർത്തിയാണ് നാണയങ്ങളുമായി ബുധനാഴ്ച കളക്ടറുടെ ഓഫീസിലെത്തിയത്. 10, 5, 2 രൂപ നാണയങ്ങളുമായാണ് ഇദ്ദേഹം ഓഫീസിലെത്തിയത്.

കളക്ടറുടെ ഓഫീസിൽ ഡിജിറ്റൽ, ഓൺലൈൻ പേയ്‌മെൻ്റ് സൗകര്യം ഇല്ലാത്തതാണ് ഇത്തരമൊരു പേയ്‌മെൻ്റ് രീതി തിരഞ്ഞെടുക്കാൻ കാരണമെന്ന് ചക്രവർത്തി പിടിഐ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിനയ് ചക്രവർത്തി കെട്ടിവയ്ക്കാനുള്ള തുകയായി നാണയങ്ങൾ അടച്ച വിവരം ജബൽപൂർ ജില്ലാ റിട്ടേണിംഗ് ഓഫീസറും കളക്ടറുമായ ദീപക് കുമാർ സക്‌സേന സ്ഥിരീകരിച്ചു. സ്ഥാനാർത്ഥി നാണയങ്ങളായി നൽകിയ പണം കൈപ്പറ്റി, രസീത് അദ്ദേഹത്തിന് നൽകിയതായും സക്സേന പറഞ്ഞു.

പരസ്യം ചെയ്യൽ

സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൻ്റെ പ്രാരംഭ ഘട്ടമായ നാമനിർദേശ പത്രിക സമർപ്പിക്കലാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മധ്യപ്രദേശിലെ ആറ് സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. സംസ്ഥാനത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പിലേയ്ക്കുള്ള സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിനം മാർച്ച് 30 ആണ്. മാർച്ച് 16നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#ലകസഭ #തരഞഞടപപ #കടടവയകകൻ #രപയട #നണയങങളമയ #സവതനതര #സഥനർതഥ