0

ലവ് ജിഹാദ് വാദം തള്ളി പ്രതിയുടെ മാതാവ്; ‘അവൻ വിഷാദരോഗിയായിരുന്നു’ – News18 മലയാളം

Share

കോണ്‍ഗ്രസ്‌ നേതാവിന്റെ മകളെ കോളജില്‍വച്ച്‌ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ലൗ ജിഹാദ് ആരോപണം തള്ളി പ്രതിയുടെ അമ്മ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ. നേഹയും ഫയാസും തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്നും തന്റെ മകനെ ആദ്യം വിളിച്ചത് നേഹയായിരുവെന്നും ഫയാസിന്റെ അമ്മ മുംതാസ് പറഞ്ഞു. ബോഡി ബില്‍ഡിങ് മത്സരത്തില്‍ ഫയാസിന് സമ്മാനം ലഭിച്ചതിനെ തുടർന്ന് നമ്പർ സംഘടിപ്പിച്ച്‌ ഫയാസിനെ വിളിച്ചത് നേഹയായിരുന്നുവെന്നും ഇരുവരും തമ്മിലുള്ള ബന്ധം തനിക്ക് ഒരു വർഷമായി അറിയുമായിരുന്നെന്നും അവർ വ്യക്തമാക്കി.

എങ്കിലും തന്റെ മകൻ ചെയ്ത തെറ്റിന് നിയമപ്രകാരം പരമാവധി ശിക്ഷ നൽകണമെന്നും മുംതാസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി വിഷാദരോഗത്തിന് അടിമപ്പെട്ട് മകൻ വീട്ടിൽ തന്നെയായിരുന്നുവെന്നും പ്രതിയുടെ അമ്മ വെളിപ്പെടുത്തി. ” എൻ്റെ മകനുവേണ്ടി ഞാൻ കർണാടകയിലെ എല്ലാ ജനങ്ങളോടും ക്ഷമ ചോദിക്കുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളോടും ഞാൻ ക്ഷമ ചോദിക്കുന്നു. അവളും എൻ്റെ മകളെ പോലെയാണ്. ഇത് എത്രത്തോളം ദുഃഖകരമാണെന്ന് എനിക്കറിയാം. ഞാനും ഒരുപോലെ ദുഃഖിതയാണ്. എൻ്റെ മകൻ ചെയ്തത് തെറ്റാണ്. അത് ആര് ചെയ്താലും തെറ്റ് തന്നെയാണ്” അവർ പറഞ്ഞു.

പരസ്യം ചെയ്യൽ

സംഭവം ലൗ ജിഹാദാണെന്ന് നേഹയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. എന്നാൽ ഈ കൊലപാതകം ലൗ ജിഹാദ് ആണെന്ന ആരോപണം ശനിയാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു. ബിജെപി ഈ കേസ് രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ” ഇത് ലൗ ജിഹാദല്ല. നേഹയുടെ കൊലപാതകത്തെ ഞാൻ അപലപിക്കുന്നു. ഞങ്ങൾ പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ ക്രമസമാധാനം ഗൗരവമായി എടുത്തിട്ടില്ല എന്നല്ല ഇതിനർത്ഥം. ഞങ്ങൾ അത് വളരെ ഗൗരവമായി എടുത്തിട്ടുണ്ട്. കർണാടകയിലേത് പോലെ സമാധാനപരമായ സംവിധാനം മറ്റ് സംസ്ഥാനങ്ങളിലില്ല. സംഭവമോ കൊലപാതകമോ കവർച്ചയോ എന്തുതന്നെയായാലും ഞങ്ങൾ അതിനെ അപലപിക്കുകയും നിയമപ്രകാരം അവർക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഒരു രാഷ്ട്രീയ പാർട്ടി ഇത് തങ്ങളുടെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ഖേദകരമാണ്” എന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

പരസ്യം ചെയ്യൽ

അതേസമയം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും എന്നാൽ നേഹ പെട്ടെന്ന് തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഫയാസ് ചോദ്യം ചെയ്യുന്നതിനിടെ പറഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ എന്റെ മകളോട് പ്രണയാഭ്യാർത്ഥന നടത്തിയെങ്കിലും അത് നിഷേധിച്ചതിനാണ് പ്രതി കുത്തിയതെന്ന് നേഹയുടെ പിതാവ് നിരഞ്ജൻ ഹിരേമത്ത് പറയുന്നു. “ഇരുവരും വേറെ ജാതിയായിരുന്നതിനാൽ ഇത് നടക്കില്ലെന്ന് പറഞ്ഞു മകൾ അതിനെ നിരസിച്ചു. ഈ രോഷത്തിലാണ് അയാൾ മകളെ കുത്തിയത് ” എന്നും ഹിരേമത്ത് ആരോപിച്ചു. കൂടാതെ ഇത് ലൗ ജിഹാദല്ലെങ്കിൽ പിന്നെ എന്താണ് ഇത് എന്നും അദ്ദേഹം ചോദിച്ചു. ഇവിടെ നിർബന്ധിത മതപരിവർത്തനം വലിയ രീതിയിൽ പ്രചരിക്കുന്നുണ്ടെന്നും ഹിരേമത്ത് ഊന്നിപറഞ്ഞു

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#ലവ #ജഹദ #വദ #തളള #പരതയട #മതവ #അവൻ #വഷദരഗയയരനന #News18 #മലയള