0

രാജിവെയ്ക്കുന്നവര്‍ക്ക് 9 മാസത്തെ ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും; ജീവനക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി മെക്കന്‍സി

Share
Spread the love

രാജിവെയ്ക്കുന്ന ജീവനക്കാര്‍ക്ക് 9 മാസത്തെ ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും വാഗ്ദാനം ചെയ്ത് മെക്കന്‍സി ഗ്രൂപ്പ്. ഇതോടെ ജീവനക്കാര്‍ക്ക് മറ്റൊരു ജോലി കണ്ടെത്താന്‍ 9 മാസത്തെ സമയം ലഭിച്ചിരിക്കുകയാണ്. ഈ 9 മാസക്കാലയളവ് കമ്പനിയ്ക്ക് വേണ്ടി ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ആ സമയം കൂടി പുതിയ ജോലി അന്വേഷിച്ച് കണ്ടെത്തുന്നതിനായി ഉപയോഗിക്കാമെന്ന് മെക്കന്‍സി ഗ്രൂപ്പ് അധികൃതര്‍ പറയുന്നു. ഈ 9 മാസവും ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിക്കുന്നതാണ്.

കൂടാതെ കമ്പനിയുടെ മറ്റ് ആനൂകൂല്യങ്ങളും ജീവനക്കാര്‍ക്ക് ഇക്കാലയളവില്‍ ലഭിക്കും. നിശ്ചിത കാലയളവില്‍ പുതിയ ജോലി കണ്ടെത്താത്തവര്‍ക്ക് കാലാവധി നീട്ടി നല്‍കില്ലെന്നും 9 മാസത്തിന് ശേഷം അവര്‍ക്ക് കമ്പനിയില്‍ തുടരാനാകില്ലെന്നും മെക്കന്‍സി ഗ്രൂപ്പ് അറിയിച്ചു. മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യത്തില്‍ തൊഴിലാളികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നയം. 2023ല്‍ ഏകദേശം 1400 ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ആകെ തൊഴിലാളികളുടെ മൂന്ന് ശതമാനത്തോളം വരുമിത്.

പരസ്യം ചെയ്യൽ

Also read-IMU: ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാം

കഴിഞ്ഞ മാസം നടന്ന കമ്പനിയുടെ അവലോകന യോഗത്തില്‍ 3000ലധികം ജീവനക്കാരുടെ പ്രകടനം വിലയിരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ക്ക് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ അവസരം നല്‍കുകയും അല്ലാത്തപക്ഷം സ്വയം പിരിഞ്ഞുപോകണമെന്ന് പറയുകയും ചെയ്തു. കുറച്ചുനാള്‍ മുമ്പാണ് കമ്പനിയിലെ ജോലി സമ്മര്‍ദ്ദം കാരണം 25 കാരനായ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തത്. ഈയവസരത്തില്‍ ഐഐടി ബോംബെ, ഐഐഎം അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പഠിച്ച ഒരാള്‍ തനിക്ക് മെക്കന്‍സിയില്‍ ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ചും വിശദമാക്കി.

പരസ്യം ചെയ്യൽ

‘ഐഐഎമ്മില്‍ പഠിച്ചിറങ്ങുന്ന എല്ലാവരും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനിയാണിത്. കമ്പനിയില്‍ ലഭിച്ച ഇന്റേണ്‍ഷിപ്പിലൂടെ അവിടെ സ്ഥിരമായി ജോലി ചെയ്യാനുള്ള ഒരു അവസരം എന്നെത്തേടി വന്നു. ബിരുദാനന്തര പഠനം കഴിഞ്ഞ് ജോലിയ്ക്ക് കയറാമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. അഭിമുഖത്തിനായി നല്ല രീതിയില്‍ പഠിച്ചു. ആദ്യഘട്ട അഭിമുഖത്തിന് ശേഷം എന്നെ രണ്ടാം ഘട്ടത്തിലേക്കും സെലക്ട് ചെയ്തു. എന്നാല്‍ അതില്‍ വിജയിക്കാനായില്ല. ഞാന്‍ ആകെ തകര്‍ന്നുപോയ നിമിഷമായിരുന്നു അത്,’’ എന്നും ഇദ്ദേഹം പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

#രജവയകകനനവരകക #മസതത #ശമപളവ #മററ #ആനകലയങങള #ജവനകകരകക #വമപന #ഓഫറമയ #മകകനസ


Spread the love