0

രണ്ട് ഓവറിൽ കൊടുത്തത് വെറും 7 റൺസ്, എടുത്തത് നാല് വിക്കറ്റും;അബുദാബി T10 ലീഗിൽ താരമായി മുൻ പാക് ബൗളർ മുഹമ്മദ് ആമിർ

Share

അബുദാബി ടി 10 ലീഗിൽ (Abu Dhabi T10 League) താരമായി പാകിസ്ഥാന്റെ മുൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ. അന്താരാഷ്ട്ര് ക്രിക്കറ്റിൽ സജീവമല്ലെങ്കിലും ലീ​ഗ് മൽസരത്തിലെ അദ്ദേഹത്തിന്റ പ്രകടനം കാണികളെ അമ്പരപ്പിച്ചിരിക്കുകയാണ്. അബുദാബി ടി 10 ലീഗിൽ ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സിനു വേണ്ടിയാണ് മുഹമ്മദ് ആമിർ കളിക്കുന്നത്.

WPL Auction | മിന്നുമണിയുടെ വഴിയെ സജ്ന; താരലേലത്തിൽ മലയാളിതാരത്തെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

ബുധനാഴ്ച സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ, ചെന്നൈ ബ്രേവ്‌സിനെതിരെ ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സ് മികച്ച വിജയം നേടുന്നതിൽ നിർണായകമായത് ഈ ഇടംകയ്യൻ ബൗളറുടെ മാസ്മരിക പ്രകടനമാണ്. രണ്ട് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങിയാണ് ആമിർ നാല് വിക്കറ്റ് വീഴ്ത്തിയത്. രണ്ട് ഓവറിനിടെ, ബാറ്റ് ചെയ്ത മൂന്ന് പേരും ഔ‍ട്ടായി. രണ്ടാം ഓവറിലാണ് ഓപ്പണർമാരായി ഇറങ്ങിയ കോബി ഹെർഫ്റ്റ്നെയും ജോർജ്ജ് മുൻസിയെയും ആമിർ മടക്കി അയച്ചത്. എട്ടാമത്തെ ഓവറിൽ നാലാമത്തെ വിക്കറ്റും വീഴ്ത്തി.

പരസ്യം ചെയ്യൽ

ചെന്നൈ ബ്രേവ്‌സിനെ 75/9 എന്ന നിലയിൽ പരാജയപ്പെടുത്തി, അഞ്ച് വിക്കറ്റിനാണ് ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സ് മൽസരം സ്വന്തമാക്കിയത്. മുഹമ്മദ് ആമിർ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഈ മൽസരത്തിലെ വിജയത്തോടെ, പത്തു പോയിന്റുമായി ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ചെന്നൈ ബ്രേവ്‌സ് ഏഴാം സ്ഥാനത്താണ്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.


#രണട #ഓവറൽ #കടതതത #വറ #റൺസ #എടതതത #നല #വകകററഅബദബ #T10 #ലഗൽ #തരമയ #മൻ #പക #ബളർ #മഹമമദ #ആമർ